ചാടി തുള്ളി പ്രസവിക്കാൻ പോയിട്ട് പ്രസവശേഷം കുഞ്ഞിനേം കയ്യിൽ വെച്ച് ചാടി തുള്ളി വരുന്നു; ഇനിയാണ് രാജകീയമായ ചില കാഴ്ച്ചകൾ… | Meeth Miri Delivery Story News Malayalam

Meeth Miri Delivery Story News Malayalam : “ഇനി അവന്റെ രാജകീയമായ കടന്നുവരവാണ് മക്കളേ…” അതെ, നല്ല അടിച്ചുപൊളി ബാക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ നൽകിക്കൊണ്ടാണ് ആ വരവ് നമ്മുടെ സ്വന്തം മീത് മിറി ആഘോഷമാക്കുന്നത്. സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് മീത് മിറി. മീത് മിറിക്കൊപ്പം ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവരുടെ രാജകുമാരന്റെ വരവിനായി. ഒടുവിൽ കഴിഞ്ഞ ആഴ്‌ചയാണ് മീത് മിറിക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്.

നോർമൽ ഡെലിവറിയിലൂടെ തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ച വിവരം മീത് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ ഹോസ്പിറ്റൽ വാസത്തിന് ശേഷം മിറിയും കുഞ്ഞും ഹോസ്പിറ്റൽ വിടുന്ന കാഴ്ച്ചയാണ് മീത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മീതും മിറിയും ഒപ്പം കുഞ്ഞും ഒരു മാസ് വോക്കാണ് നടത്തിയിരിക്കുന്നത്. “സുഖപ്രസവത്തിന് ശേഷം ഞങ്ങൾ മാസായി തിരിച്ചുപോകുന്നു’ എന്ന ക്യാപ്‌ഷൻ കൂടി കൊടുത്തുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Meeth Miri Delivery Story News Malayalam
Meeth Miri Delivery Story News Malayalam

സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിളാണ് മീത് മിറി. ഇവരുടെ ലൈവ് വീഡിയോകളെല്ലാം ആരാധകർക്ക് വളരെ ഇഷ്ടമാണ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് എന്ന ഫാമിലി റിയാലിറ്റി ഷോയിലും ഇവർ തിളങ്ങിയിരുന്നു. മീത് മിറി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ട്രെൻഡിംഗ് ആകാറുണ്ട്.

അക്കൂട്ടത്തിൽ ഏറ്റവും പുതിയത് എന്ന് പറയാവുന്നത് നിറവയറിൽ മിറി ചെയ്ത നൃത്തങ്ങളാണ്. പ്രസവത്തിന് തൊട്ടുമുൻപ് പോലും ഡാൻസ് ചെയ്യുന്ന മിറിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്താണെങ്കിലും ആരാധകർ ഏറെ കാത്തിരുന്ന ആ രാജകുമാരന്റെ വിശേഷങ്ങളാണ് ഇനി അറിയാനുള്ളത്. കുഞ്ഞിന്റെ വിശേഷങ്ങളും ഇനി മീത് മിറിയുടെ പേജിൽ നിറയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.