ബാക്കി വന്ന ചോറും പാലും മിക്സിയിൽ ഇങ്ങനെ കറക്കൂ.!! ഞൊടിയിടയിൽ ഞെട്ടിക്കും അടിപൊളി വിഭവം.!! | Milk and Leftover Rice Recipe
Milk and Leftover Rice Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് ബാക്കി വരുന്ന ചോറ് വെറുതെ കളയേണ്ട അവസ്ഥ. ഒന്നോ രണ്ടോ ദിവസം ചോറ് ബാക്കി വരികയാണെങ്കിൽ അത് പിറ്റേദിവസം ഉപയോഗിക്കാമെങ്കിലും, സ്ഥിരമായി ചോറ് ബാക്കി വരുമ്പോൾ കളയുക മാത്രമാണ് ഏകമാർഗം. എന്നാൽ ഇനി ചോറ് ബാക്കി വന്നാൽ കളയേണ്ട. അതുപയോഗിച്ച് നല്ല സ്വാദിഷ്ടമായ പായസം തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ആദ്യം ചെയ്യേണ്ടത് ബാക്കി വന്ന ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പാൽ ഒഴിച്ച് ഏകദേശം ഒരു പാലടയുടെ എല്ലാം വലിപ്പത്തിൽ കറക്കി എടുക്കുക. അതായത് ചോറ് രണ്ടോ മൂന്നോ പീസുകളായി മുറിയുന്ന രീതിയിലാണ് കറക്കി എടുക്കേണ്ടത്. ശേഷം അത് മാറ്റിവയ്ക്കാം. തുടർന്ന് അടുപ്പത്ത് കട്ടിയുള്ള ഒരു പാൻ വച്ച് ആവശ്യത്തിന് നെയ്യൊഴിച്ച് ആവശ്യമായ അണ്ടിപ്പരിപ്പ് മുന്തിരി എന്നിവയെല്ലാം വറുത്തു മാറ്റി വയ്ക്കാവുന്നതാണ്.
അതുപോലെ ഒന്നോ രണ്ടോ ഏലക്കായ കൂടി ചതച്ചു മാറ്റി വയ്ക്കാം ശേഷം നേരത്തെ തയ്യാറാക്കി വെച്ച പാലിന്റെ കൂട്ട് പാനിലേക്ക് ഒഴിച്ച് നല്ലതു പോലെ ഇളക്കി കൊടുക്കുക. ഒന്ന് അടച്ചുവെച്ച് തിള വന്നു തുടങ്ങുമ്പോൾ ആവശ്യത്തിന് പഞ്ചസാര കൂടി ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കാവുന്നതാണ്. പഞ്ചസാര നല്ലതുപോലെ അലിഞ്ഞു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ആക്കി നേരത്തെ വറുത്തു വച്ച അണ്ടിപ്പരിപ്പ് മുന്തിരി ചതച്ചുവെച്ച ഏലക്കായ എന്നിവ കൂടി പായസത്തിലേക്ക് ചേർത്തു കൊടുക്കാം.
ഇതുതന്നെ പാലട പായസം ഉണ്ടാക്കുന്ന രീതിയിലും നിങ്ങൾക്ക് വേണമെങ്കിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമായ പായസം റെഡിയായി കഴിഞ്ഞു. ഇനി ബാക്കി വന്ന ചോറ് വെറുതെ കളയണ്ട. ഒരു തവണയെങ്കിലും ഈ ഒരു രീതിയിൽ പായസം തയ്യാറാക്കി നോക്കുക. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Grandmother Tips