കറുപ്പിൽ ഏഴഴക് വിടർത്തി മിയ ജോർജ്; ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ തിളങ്ങി താരം…. | Miya George In Glamarous Black Outfit Goes Viral

Miya George In Glamarous Black Outfit Goes Viral : മലയാള സിനിമാ ലോകത്ത് തിളക്കമേറിയ ചുരുങ്ങിയ ചില വേഷങ്ങളിലൂടെ തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയ അഭിനയത്രി ആണല്ലോ മിയ ജോർജ്. ടെലിവിഷൻ ഷോകളിലൂടെ തന്റെ കരിയർ ആരംഭിച്ച താരം പിന്നീട് സിനിമാ ലോകത്തെത്തുകയും ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയായിരുന്നു. “ഒരു സ്മാൾ ഫാമിലി” എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ താരം മെമ്മറീസ്, പാവാട എന്നീ സിനിമകളിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക വഴി നിരവധി ആരാധകരെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഇവർ തന്റെ കൊച്ചു കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങൾ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല മകൻ ലൂക്കയുടെ കുസൃതികളും സ്നേഹ പ്രകടനവുമെല്ലാം ചെറു വീഡിയോ രൂപത്തിൽ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുള്ളതിനാൽ ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. മാത്രമല്ല തന്റെ ലൂക്കയുടെ വിശേഷങ്ങളോടൊപ്പം തന്നെ തന്റെ സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെയും താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

Miya George In Glamarous Black Outfit Goes Viral
Miya George In Glamarous Black Outfit Goes Viral

മാത്രമല്ല 5 ലക്ഷത്തോളം പേർ ഇവരെ പിന്തുടരുന്നുണ്ട് എന്നതിനാൽ തന്നെ ഇവരുടെ ഓരോ പോസ്റ്റുകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ, ഒരു ലേറ്റസ്റ്റ് ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് മിയ. ബ്ലാക്ക് നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ദിവസവും ധരിക്കാൻ പറ്റിയ ഏറ്റവും നല്ല വസ്ത്രം പുഞ്ചിരിയാണ്” എന്ന അടിക്കുറിപ്പിലാണ് താരം ഈ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല ഈ ഒരു ഫോട്ടോ ഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റുകളെ കുറിച്ചും ഫോട്ടോഗ്രാഫറെ കുറിച്ചും ചിത്രത്തിന് താഴെ മിയ സൂചിപ്പിക്കുന്നുണ്ട്. പ്രസവത്തിനു ശേഷം ഇനിയെന്നാണ് സിനിമയിലേക്ക് എന്ന ചോദ്യങ്ങൾ ഉൾപ്പെടെ നിരവധി ആരാധകരാണ് ഈ ഒരു ചിത്രം വൈറലായി മാറിയതോടെ പ്രതികരണങ്ങളുമായി എത്തുന്നത്.