തന്റെ അനിയത്തിക്ക് വേണ്ടി വീട്ടിലിരുന്ന് മിയ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കാര്യം കേട്ടോ..

മലയാള മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് മിയ ജോർജ്. താരത്തിന്റ എല്ലാ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ മിയ വിവാഹജീവിതവുമായി തിരക്കിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. മകൻ കുഞ്ഞ് ലൂക്കയുടെ ചിത്രങ്ങളും വിശേഷങ്ങളും മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം വന്നിരിക്കുന്നത് തന്റെ സഹോദരിയുടെ പുതിയ ഒരു സംരംഭത്തെക്കുറിച്ച് പരിചയപെടുത്തുവാനാണ്. സഹോദരിയുടെ ഏറെ നാളായുള്ള സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കാരമാകാൻ പോകുന്നത്. തന്റെ സഹോദരി ഒരു ബൗട്ടിക്‌ തുടങ്ങാൻ പോകുന്നതിന്റെ വിശേഷം തന്റെ ആരാധകരുമായി പങ്കുവെക്കുകയാണ് മിയ.

amyraonline എന്നാണ് സ്ഥാപനത്തിന്റെ പേര്. സ്ഥാപനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മിയ തന്നെ വീഡിയോയിലൂടെ വിശദീകരിക്കുന്നുണ്ട്. പ്രൊഡക്ടിന്റെ വിവരങ്ങളും മിയ തന്നെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്.