
പുത്തൻ റേഞ്ച് റോവറിനും നമ്പർ 2255 തന്നെ!! കോടികൾ മുടക്കി ഏട്ടന്റെ പുത്തൻ വണ്ടി കണ്ടോ!? വിസ്മയിപ്പിക്കും അത്യാഡംബര റേഞ്ച് റോവർ കാഴ്ചകൾ കാണാം… | Mohanlal New luxury Range Rover Viral Entertainment News Malayalam
Mohanlal New luxury Range Rover Viral Entertainment News Malayalam : മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ.പ്രേക്ഷകർ ഇദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് ലാലേട്ടൻ എന്ന് വിളിക്കുന്നു. നാല് പതിറ്റാണ്ടുകളായി അഭിനയ ലോകത്തെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. നിരവധി പുരസ്കാരങ്ങളാണ് ഇക്കാലം കൊണ്ട് താരം നേടിയിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി കന്നട തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. താര രാജാവ് എന്നാണ് മോഹൻലാലിനെ വിശേഷിപ്പിക്കാറുള്ളത്.
എന്നാൽ ഇപ്പോൾ ഈ രാജാവിന്റെ ചില വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ നിറയുന്നത്. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിൽ ഒന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് മോഹൻലാൽ ഇതു വാങ്ങിച്ചിരിക്കുന്നത്.കാറ് വാങ്ങാൻ മോഹൻലാലിനൊപ്പം ഭാര്യയും എത്തിയിരുന്നു. ലാൻഡ് റോവർ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിൽ ഒന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യു.

ഏകദേശം 3.39 കോടി രൂപയാണ് എസ്‍യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. 4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ഈ വാഹനത്തിന് 530 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം മണിക്കൂറിൽ 255 കിലോമീറ്റർ ആണ്. ഹബുക്കാ സിൽവർ നിറത്തിലുള്ള എസ്‍യുവിയുടെ റൂഫിന് കറുത്ത നിറമാണ് വരുന്നത് . മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും ഈ വാഹനത്തിന് വരുത്തിയിട്ടുണ്ട്.
21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകളാണ് ഈ കാറിൽ ഉപയോഗിക്കുന്നത്. സ്ലൈഡിങ് പനോരമിക് സൺറൂഫും ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംപും സിഗ്നേച്ചർ ഡിആർ എല്ലാം ഈ കാറിന്റെ മറ്റു സവിശേഷതകളാണ്.കൂടാതെ ഇരുപത്തിനാലു തരത്തിൽ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോൺ മസാജ് മുൻ സീറ്റുകൾ, എക്സ്‍ക്ലൂസീവ് ക്ലാസ് കംഫർട് പ്ലസ് റിയർ സീറ്റ്, 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും പ്രത്യേകതകൾ ആകുന്നു.