
അഭിനയത്തിലും കുക്കിങ്ങിലും മാത്രമല്ല ഒരു കൈ കൃഷിയിലും ഉണ്ട്; ഏട്ടന്റെ ഏദൻ തോട്ടം കണ്ടോ.!? പച്ചക്കറി തോട്ടത്തിൽ വിസ്‌മയം തീർത്ത് താര രാജാവ്.!? | Mohanlal Organic Farm Malayalam
Mohanlal Organic Farm Malayalam : മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ചില താരങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടൻ മോഹൻലാൽ. പ്രേക്ഷകർ ഇദ്ദേഹത്തെ തങ്ങളുടെ ലാലേട്ടൻ എന്നാണ് വിളിക്കാറുള്ളത്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നാലു പതിറ്റാണ്ടുകാലമായി ഇദ്ദേഹം സിനിമാലോകത്ത് സജീവസാന്നിധ്യമാണ്. നായകനായും വില്ലനായും നിരവധി വേഷങ്ങൾ ചെയ്തു കഴിഞ്ഞു. ഏതു വേഷവും വളരെ മനോഹരമായി ചെയ്തുതീർക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് എടുത്തു പറയേണ്ടത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തിൽ പുലർത്തുന്ന തന്മയത്വം അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഇപ്പോഴിതാ മോഹൻലാലിന്റെതാ ഈ പുതിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടുവളപ്പിൽ തന്നെ ഉല്പാദിപ്പിക്കുന്ന ഇദ്ദേഹം വളരെ നല്ല ഒരു മാതൃകയാണ് ജനങ്ങൾക്കായി കാണിച്ചുകൊടുക്കുന്നത്. വെണ്ടയ്ക്ക തക്കാളി വഴുതനങ്ങ പാവൽ പടവലം തുരങ്ങാ മത്തങ്ങാ ചോളം കപ്പ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ ഒരുവിധം എല്ലാ പച്ചക്കറികളും ഇദ്ദേഹത്തിന്റെ ജൈവ പച്ചക്കറിത്തോട്ടത്തിൽ സുലഭമാണ്. കുക്കിങ്ങിലും അഭിനയത്തിലും മാത്രമല്ല കൃഷിയിലും ലാലേട്ടൻ പുലിയാണ് എന്ന തരത്തിലാണ് തന്നെയാണ് കമന്റുകൾ വരുന്നത്.
ഓരോ ചെടിയെയും പരിപാലിക്കുന്നതും, വെള്ളം നനയ്ക്കുന്നതും, ചെടി നനയ്ക്കുന്നതും എല്ലാം വീഡിയോയിൽ ദൃശ്യമാണ്. തലയിൽ ഒരു മുണ്ടും കെട്ടി, മുണ്ടുടുത്ത് പനി നാടൻ കർഷകന്റെ രീതിയിലാണ് ഇദ്ദേഹം ഉദ്യാനത്തിൽ എത്തുന്നത്. ഈ വീഡിയോ വർഷങ്ങൾക്കു മുൻപുതന്നെ ഇറങ്ങിയിരുന്നു എങ്കിലും ഇത് ഇപ്പോൾ വീണ്ടും പ്രശസ്തി നേടുകയാണ്. നിലവിൽ താരം ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകനാണ്. ഷോയിൽ നിരവധി ആളുകൾക്ക് പല കുക്കിംഗ് ടിപ്പുകളും ലാലേട്ടൻ പറഞ്ഞു നൽകാറുണ്ട്.