താര രാജാവിനോടൊപ്പം സിനിമയിൽ മാത്രമല്ല ജിമ്മിലും താരസുന്ദരിമാർ..😍😍 മോഹൻലാലിനൊപ്പം വർക്കൗട്ട് ചെയ്തു ലക്ഷ്മി മഞ്ജുവും ഹണിറോസും..

മോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഫിറ്റ്നസിനൻ്റെ കാര്യത്തിൽ അധികം ശ്രദ്ധിക്കാത്ത മോഹൻലാൽ ഇപ്പോൾ ജിമ്മിലെ സ്ഥിരം സന്ദർശകനായി മാറി. മലയാളികളുടെ മനസ്സിലെ വികാരമാണ് മോഹൻലാൽ. ഒടിയൻ എന്ന ചിത്രത്തിനു വേണ്ടി ജിമ്മിൽ കഠിന പ്രയത്നം ചെയ്ത് ശരീരഭാരം കുറച്ച മോഹൻലാലിനെയാണ് അന്നുവരെ കാണാത്ത മലയാളികൾ അന്നു മുതൽ കണ്ടുതുടങ്ങിയത്.

അന്നു തൊട്ട് ഇന്നുവരെ മോഹൻലാൽ തൻ്റെ ശരീരം സംരക്ഷിക്കുന്നത് കാണാൻ ആരാധകരും ഏറെയാണ്. താരം തന്നെയാണ് വർക്ക് ഔട്ട് ചെയ്യുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. അറുപതാം വയസിലും ഇങ്ങനെ വർക്ക് ഔട്ട് ചെയ്യാൻ തയ്യാറാകുന്നതിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ   ജിമ്മിൽ  വർക്ക്  ഔട്ട് ചെയ്യുന്ന  ഒരു പുതിയ  വീഡിയോ സഹപ്രവർത്തകയായ ലക്ഷ്മി മഞ്ജുവാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നത് വീഡിയോയിൽ മോഹൻലാലിനൊപ്പം ലക്ഷ്മി മഞ്ജുവും ഹണിറോസും വർക്ക് ചെയ്യുന്നത്.

മോഹൻലാൽ നായകനാകുന്ന പുതിയ വൈശാഖ് ചിത്രത്തിന്റെ ഭാഗമായാണ് ഇരുവരും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ താരങ്ങൾ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ  സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഞങ്ങളുടെ വർക്ക്ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ ടീമും തയ്യാറെടുക്കുന്ന സെഷനുകളിൽ ഒന്നാണിതെന്നും.

എല്ലാ ദിവസവും ജിമ്മിൽ ഞങ്ങളുടെ രസകരമായ സെഷനുകൾക്കായി ഞാൻ കാത്തിരിക്കുകയാണെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി ലക്ഷ്മി കുറിച്ചിരുന്നു. മോഹൻലാൽ, ഹണി റോസ്, സുധേവ് നായർ, ലക്ഷമി മഞ്ജു എന്നിവർ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് ചിത്രത്തിലെ നായിക ലക്ഷ്മി മഞ്ജുവാണ്.