നിങ്ങളുടെ മൂക്കിൽ ഈ ലക്ഷണം കാണുന്നുണ്ടോ എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്…

സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്. മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ നടുഭാഗത്ത് അഥവാ പുരികങ്ങള്‍ ചേരുന്ന ഭാഗത്തും, കണ്ണുകള്‍ക്ക് താഴെയായി മൂക്കിന്റെ രണ്ട് വശങ്ങളിലായി ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ് സൈനസുകള്‍.

ശ്വാസവായു സൈനസ് അറകളിലൂടെ വിവേചിച്ചാണ് ശ്വാസകോശത്തിലെത്തുന്നത്. നാം ശ്വസിക്കുന്ന വായുവിന്റെ താപനില നിയന്ത്രിക്കുക, സ്വനപേടകത്തില്‍ നിന്നും പുറത്തു വരുന്ന വാക്കുകള്‍ക്ക് വ്യക്തത നല്‍കുക, തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങളെ ഒരു പരിധി വരെ തടയുക, തലയുടെ ഭാരം കുറയ്ക്കുക എന്നിവയാണ്് സൈനസിന്റെ പ്രധാന ധര്‍മ്മം.

ഇതു കൂടാതെ ശ്വാസ വായുവിനെ ശീതീകരിക്കുകയെന്ന കര്‍മ്മവും സൈനസിനുണ്ട്. ഈ സൈനസിസില്‍ വരുന്ന അണുബാധയാണ് സൈനസൈറ്റിസ്. സൈനസില്‍ ധാരാളം സ്രവങ്ങളുണ്ട്. ഈ സ്രവങ്ങള്‍ സാധാരണയായി മൂക്കില്‍നിന്നും ഒഴുകി തൊണ്ടയില്‍ എത്തും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഈ ഒഴുക്കിനു തടസങ്ങള്‍ ഉണ്ടാകാം. ഒഴുക്ക് കുറയുമ്പോള്‍ സ്രവങ്ങള്‍ക്ക് കട്ടി കൂടും. സൈനസില്‍ സ്രവങ്ങള്‍ കെട്ടിക്കിടന്ന് അണുബാധ ഉണ്ടാകുന്നതാണ് സൈനസൈറ്റിസ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.