സാരയുവിനെ തറത്തുകൊണ്ട് കല്യാണിയുടെ വെളിപ്പെടുത്തൽ.!! ശാരി തന്റെ അമ്മ അല്ലെന്ന സത്യം സരയു തിരിച്ചറിയുന്നു; തല തല്ലി ചാ വാ നൊ രുങ്ങി സരയു.!! Mounaragam Today 22 June 2024

Mounaragam Today 22 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, കിരണിൻ്റെ വീട്ടിൽ മനോഹർ പോകുന്നതായിരുന്നു. കിരണിനോട് പലതും സംസാരിക്കുന്നതിനിടയിലാണ് മേഘ്നയും കല്യാണിയും അകത്ത് നിന്ന് വരുന്നത്. മേഘ്നയെ കണ്ട മനോഹർ ഞെട്ടുകയാണ്.

അപ്പോൾ കിരൺ എന്താണ് നീ ഞെട്ടുന്നതെന്നും, ഇവളെ നിനക്കറിയോ തുടങ്ങി പലതും പറയുകയാണ് കിരണും കല്യാണിയും. രണ്ടു പേരുടെയും സംസാരം കേട്ട് ആകെ നാണം കെട്ട് പോവുകയാണ് കിരൺ. പിന്നീട് മനോഹർ അവിടെ നിന്ന് വീട്ടിൽ എത്തിയപ്പോൾ, ശാരിയും സരയുയും വേഗം എന്താണ് മടങ്ങി വന്നതെന്ന് ചോദിക്കുകയാണ്. എന്നാൽ പല കാരണങ്ങളും പറഞ്ഞ് ഒഴിയുകയാണ് മനോഹർ. അപ്പോഴാണ് ശാരിയുടെ സുഹൃത്ത് ശാരിയെ വിളിക്കുന്നത്. റിസൾട്ട് വന്നിട്ടുണ്ടെന്ന് പറയുകയാണ്. ഉടൻ തന്നെ ശാരി പുറത്തു പോവണമെന്ന് പറഞ്ഞ് പോവുകയാണ്. സുഹൃത്തിൻ്റെ അടുത്തെത്തിയപ്പോൾ, ശാരിയോട് സരയു നിൻ്റെ മകളല്ലെന്ന കാര്യം പറയുകയാണ്. ഇത് കേട്ട ശാരി തകർന്നു പോവുകയാണ്.

പിന്നീട് കാണുന്നത് ഒരു തുണിക്കടയിൽ നിന്ന് ഒരു പെൺകുട്ടിയ്ക്ക് മനോഹർ വസ്ത്രങ്ങൾ എടുത്തു കൊടുക്കുകയാണ്. അപ്പോഴാണ് കിരണും കല്യാണിയും മേഘ്നയും കൂടി അവിടേയ്ക്ക് വരുന്നത്. വസ്ത്രങ്ങൾ എടുത്തു കൊണ്ടു കൊടുക്കുന്നതിനിടയിലാണ് കിരണും കല്യാണിയും മേഘ്നയും പിറകിൽ നിൽക്കുന്നത് കാണുന്നത്. ഇത് കണ്ട മനോഹർ ഞെട്ടുകയാണ്. അവിടെ നിന്നും മനോഹറിനെ വഴക്കുപറയുകയാണ്.നിന്നോട് ഈ പണി നിർത്താൻ പറഞ്ഞതല്ലേയെന്ന് പറയുകയാണ് കിരൺ. പിന്നീട് ആ പെൺകുട്ടിയോട് മനോഹറിൻ്റെ സ്വഭാവം പറഞ്ഞു കൊടുക്കുകയാണ്. ആ പെൺകുട്ടി മനോഹറിൻ്റെ വഴക്കു പറയുകയും മുഖത്ത് തല്ലുകയും ചെയ്ത് പോവുകയാണ്.

പിന്നീടം സരയു കിരണിനെയും കല്യാണിയെയും വഴിയിൽ വച്ച് കാണുകയാണ്. അവരെ കണ്ട് പലതും സംസാരിക്കുന്നതിനിടയിൽ കല്യാണി നീ താരാൻറിയുടെ മകളാണെന്നും, നിൻ്റെ അച്ഛൻ ആ ഭഗാസുരൻ തന്നെയാണെന്നും പറയുന്നു. ഇതൊക്കെ കേട്ട സരയുവിന് തലയിൽ ഇടി തീ വീണതുപോലെയാവുകയാണ്. ഉടൻ വീട്ടിലെത്തിയ സരയു ശാരിയെ വിളിക്കുകയാണ്. ശാരിയാണെങ്കിൽ തകർന്നിരിക്കുകയാണ്. എന്തു ചെയ്യുമെന്നറിയാതെ ശാരി അറിഞ്ഞ സത്യങ്ങൾ പറയുകയാണ്. സ്വപ്നത്തിൽ പോലും കരുതാത്ത രഹസ്യമറിഞ്ഞതിൽ ഞെട്ടുകയാണ് സരയു. പിന്നീട് ചുമരിലിട്ട് തല തല്ലുകയാണ്. ശാരി സരയുവിനെ ചേർത്തു പിടിക്കുകയാണ്.വളരെ വേദനാജനകമായ എപ്പിസോഡുമായാണ് അടുത്ത ആഴ്ച മൗനരാഗത്തിൻ്റെ എപ്പിസോഡ് മുന്നോട്ടു പോകുന്നത്.