സദ്യ സ്പെഷ്യൽ പുളിയിഞ്ചി ഇങ്ങനെ ഉണ്ടാക്കിനോക്കൂ; നാവിൽ വെള്ളമൂറും തീർച്ച… | Mouth Watering Sadhya Special Puli Inji Recipe News Malayalam
Mouth Watering Sadhya Special Puli Inji Recipe News Malayalam : സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി . പുളിയിഞ്ചിക്ക് ആരാധകർ ഏറെയാണെങ്കിലും സാധാരണയായി ആരും ഇത് അങ്ങനെ ഉണ്ടാക്കി നോക്കാറില്ല. എന്നാൽ സദ്യാ സ്പെഷ്യൽ പുളിയിഞ്ചി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും. വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആദ്യം 250 ഗ്രാം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കഴുകി പൊടിയായി അരിഞ്ഞെടുക്കുക.
75 ഗ്രാം പുളിയെടുക്കുക. ഒരു രണ്ട് വലിയ നാരങ്ങയുടെ മുഴുപ്പിലാണ് ഇത് എടുക്കേണ്ടത്. ഇത് 15 മിനിറ്റ് വെള്ളത്തിലിടുക. നന്നായി തിളപ്പിച്ച മൂന്നു കപ്പ് വെള്ളത്തിലാണ് പുളി കുതിരാൻ ഇടേണ്ടത്. വെള്ളത്തിൻറെ ചൂട് ചെറുതായി ആറി കഴിഞ്ഞതിനു ശേഷമാണ് പുളിയിലേക്കു ഒഴിക്കേണ്ടത്. 250 മില്ലിയുടെ 3 കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. 5 പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഇനി ആവശ്യം കുറച്ച് ശർക്കരയും കറിവേപ്പിലയും ആണ് ഇവ രണ്ടും എടുക്കുക.
ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റിവച്ചതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി ഇട്ട് വഴറ്റിയെടുക്കുക. കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇഞ്ചി അല്പം മൂത്തുകഴിയുമ്പോൾ കറിവേപ്പില കൂടി ഇടണം . ഇഞ്ചി പാകത്തിന് മൂത്തുകഴിയുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. വറുത്തെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ ചൂടാറാൻ നിരത്തി ഇടുക. ചൂടാറി കഴിയുമ്പോൾ ഇത് കൈകൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.
വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sheeba’s Recipes