മൃദുലയെ ചുംബിച്ച് യുവ; സന്തോഷത്തിൽ ആറാടി മൃദുല..!! ബേബി ഷവർ ആഘോഷങ്ങളുമായി താര ജോഡികൾ… | Mridhula Vijai Baby Shower Celebration

Mridhula Vijai Baby Shower Celebration : മലയാള ടെലിവിഷൻ രംഗത്ത് തന്റെതായ അഭിനയമികവു കൊണ്ട് ആരാധകരെ വാരികൂട്ടാൻ കഴിവുള്ള വ്യക്തിയാണ് മൃദുല വിജയ്. മലയാളത്തിൽ മാത്രമല്ല തമിഴ് ടെലിവിഷൻ രംഗത്തും മികവ് തെളിയിച്ച അതുല്യപ്രതിഭ. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെയാണ് മൃദുല ജനമനസ്സുകൾ കീഴടക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് കടന്നുവന്ന യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്.

ഇരുവരുടെയും വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരാണുള്ളത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. ഒരു കുഞ്ഞു വാവയെ വരവേൽക്കാനായി ഒരുങ്ങുന്ന താരത്തിന്റെ ബേബി ഷവറിന്റെ വിശേഷങ്ങളാണ് ഇരുവരും തങ്ങളുടെ മൃദുവ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Mridhula Vijai Baby Shower Celebration
Mridhula Vijai Baby Shower Celebration

അധികമാരും കാണാത്ത ചെറിയ ഒരു ബ്ലൂ ഷെയ്ടൊടു കൂടിയുള്ള ഗൗൺ ധരിച്ച് വളരെ ലളിതമായ മേക്ക് അപ്പ് അണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഭർത്താവ് യുവ കൃഷ്ണയും അതിനനുസരിച്ചുള്ള നിറത്തിലുള്ള ഷർട്ട് അണിഞ്ഞിരിക്കുന്നു. വളരെ ലളിതമായി വീട്ടുകാരോടൊത്ത് വീടിന്റെ ബാൽക്കണിയിൽ തന്നെയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇരുവരും തങ്ങൾക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷത്തിലാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിറവയറുമായി നിൽക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി മൃദുല പങ്കുവെച്ചിരിരുന്നു. ഉടൻ അമ്മയാകും എന്ന അടിക്കുറിപ്പോടുയാണ് അന്ന് ചിത്രം ഷെയർ ചെയ്തിരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോയും മൃദുല പങ്കുവെച്ചിരുന്നു. ഭർത്താവ് യുവ കൃഷ്ണ ക്കൊപ്പം നടത്തിയ ബ്രൈഡൽ കൺസെപ്റ്റ് ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.