ഒന്നാം വിവാഹ വാർഷികത്തിൽ സന്തോഷ വാർത്ത; എല്ലാവരോടും നന്ദി പറഞ്ഞ് താരങ്ങൾ… | Mridhula Vijai Yuva Krishna First Wedding Anniversary Malayalam
Mridhula Vijai Yuva Krishna First Wedding Anniversary Malayalam : മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഭിനേത്രികളിൽ ഒരാളാണല്ലോ മൃദുല വിജയ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുകയും ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്ത പരമ്പരകളിൽ ഒന്നായ ” കല്യാണ സൗഗന്ധിക” ത്തിലൂടെയാണ് താരം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നത്. നിരവധി മലയാള, തമിഴ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിരുന്നു എങ്കിലും മലയാളം സീരിയലുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരമായി മൃദുല വിജയ് മാറുകയായിരുന്നു.
ശേഷം നടൻ യുവ കൃഷ്ണയെ താരം ജീവിത പങ്കാളിയാക്കുകയും ചെയ്തത് ആരാധകർ ഏറെ ആഘോഷത്തോടെ ആയിരുന്നു കൊണ്ടാടിയിരുന്നത്. ഇപ്പോൾ ഒരു കുഞ്ഞഥിതിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങൾ ഇരുവരും എന്ന് മൃദുല വിജയ് ആരാധകരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല തന്റെ ഗർഭകാല വിശേഷങ്ങളും മറ്റു സീരിയൽ വിശേഷങ്ങളും യൂട്യൂബ് ചാനൽ വഴി വീഡിയോ രൂപത്തിലും ഫോട്ടോഷൂട്ടുകളിലായും താരം നിരന്തരം പങ്കുവെക്കാറുണ്ട്.
എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിന്റെ ഒരാണ്ട് പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്. തന്റെ പ്രിയതമനായ യുവ കൃഷ്ണയുടെ തോളോട് ചേർന്നിരുന്നു കൊണ്ട് വയറിൽ കൈവച്ചു കൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ട് ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഈ ഒരു സന്തോഷവാർത്ത താരം വെളിപ്പെടുത്തിയത്. ” എന്റെ പെർഫെക്ട് പാർട്ണർ ആയതിന് നന്ദി.
365 ദിവസത്തെ കലർപ്പില്ലാത്ത സ്നേഹം, കലർപ്പില്ലാത്ത ആനന്ദം, ഒന്നാം വിവാഹ വാർഷിക ആശംസകൾ എന്റെ ഏട്ടാ.. ” എന്നായിരുന്നു ഈയൊരു ഫോട്ടോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരുന്നത്. മോട്ടീവ് സ്റ്റുഡിയോ പകർത്തിയ ഈ ഒരു ചിത്രത്തിന്റെ കോസ്റ്റ്യൂം തയ്യാറാക്കിയത് തൻസ് കൗച്ചർ ആണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ ഒരു സന്തോഷവേളയിൽ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും വരാനിരിക്കുന്ന കുഞ്ഞിനും ആശംസകളും പ്രാർത്ഥനകളുമായി രംഗത്ത് വരുന്നത്.