“ഉടൻ അമ്മയാകും” നിറവയറിൽ തലോടി നടി മൃദുല വിജയ്; മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… | Mridula Vijay Soon To Be Mom News Malayalam

മലയാള ടെലിവിഷൻ ലോകത്തേക്ക് കടന്നുവന്ന് ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മൃദുല വിജയ്. താരത്തിന് ആരാധകർ ഏറെയാണ്. ചില തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. മഴവിൽ മനോരമ സംരക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് ജനശ്രദ്ധയാകർഷിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ ടെലിവിഷൻ ലോകത്ത് ശ്രദ്ധയാകർഷിച്ച യുവ കൃഷ്ണയാണ് താരത്തിന്റെ ഭർത്താവ്. 2021 ജൂലൈ 8 ന് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

ടെലിവിഷൻ രംഗത്ത് മാത്രമല്ല സോഷ്യൽമീഡിയയിലും ഇരുവരും സജീവമാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി മൃദുല പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിറവയറുമായി നിൽക്കുന്ന തന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി മൃദുല പങ്കുവെച്ചിരിക്കുന്നത്. ഉടൻ അമ്മയാകും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള സാരിയണിഞ്ഞ് തന്റെ വയറിൽ കൈവെച്ച് പുഞ്ചിരിയോടും പ്രതീക്ഷയോടും നിൽക്കുന്ന മൃദുലയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

Mridula Vijay Soon To Be Mom News Malayalam
Mridula Vijay Soon To Be Mom News Malayalam

വളരെ ലളിതമായി ആഭരണങ്ങൾ ധരിച്ച് വളരെ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോ മൃദുല പങ്കുവെച്ചിരുന്നു. ഭർത്താവ് യുവ കൃഷ്ണ ക്കൊപ്പം നടത്തിയ ബ്രൈഡൽ കൺസെപ്റ്റ് ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗർഭകാല ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുമ്പോൾ തനിക്ക് ഉണ്ടാകുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ മൃദുല തുറന്നു പറഞ്ഞിരുന്നു.

നിങ്ങളാണോ ലോകത്തിലെ ആദ്യത്തെ ഗർഭിണിയെന്നാണ്‌ അധികം ചോദ്യവും എന്നാണ് മൃദുല പറഞ്ഞത്. ഞാനല്ല ആദ്യമായി ഗർഭിണി ആകുന്നത് എന്നും എന്നാൽ എന്റെ ജീവിതത്തിൽ തനിക്ക് ഈ അനുഭവം ആദ്യമായിട്ടാണെന്നും അതിനെ ഏറ്റവും മനോഹരമായ രീതിയിൽ താൻ ആഘോഷിക്കുകയാണ് എന്നും മൃദുല പ്രതികരിച്ചു. എനിക്ക് പ്രിയങ്കരമായതുകൊണ്ടാണ് ഞാൻ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതെന്നും ആർക്കെങ്കിലും ഇഷ്ടപ്പെടുന്നില്ല എങ്കിൽ അവർ തന്റെ പോസ്റ്റുകൾ കാണണ്ട എന്നുമാണ് താരം പറഞ്ഞത്.