മുടി തലയിൽ വെച്ചുപിടിപ്പിക്കുന്നത് എങ്ങനെയാണ് എന്ന് കണ്ടിട്ടുണ്ടോ?

സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് മുടി കൊഴിച്ചിൽ. ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്തമായ ഇനം കഷണ്ടികളുണ്ട്; ശിരസിൻറെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആൺ, പെൺ മാതൃക കഷണ്ടികൾ, മുഴുവൻ ശിരസിനേയും ബാധിക്കുന്ന സമ്പൂർണ്ണ ശിരോ കഷണ്ടി, ശരീരത്തിലെ മുഴുവൻ രോമവും നഷ്ടപ്പെടുന്ന സർവാംഗ കഷണ്ടി എന്നിവ മുടി കൊഴിച്ചിലിൻറെ അവസ്ഥാഭേദങ്ങളും മാതൃകകളുമാണ്.

മുടികൊഴിച്ചിലിനുള്ള വിവിധതരം ചികിത്സകള്‍ക്കു പരിമിതമായ വിജയങ്ങളെ ഒള്ളു. ആണ്‍ മാതൃക കഷണ്ടിയ്ക്കു ഉപയോഗിക്കാവുന്ന മൂന്ന് മരുന്നുകളാണ് ഫിനസ്റ്റെറൈഡ്, ഡ്യുറ്റസ്റ്റെറൈഡ്, മിനോക്സിടില്‍ എന്നിവ. ലോക്കല്‍ അനസ്തേഷ്യ ഉപയോഗിച്ചു മുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്താറുണ്ട്. നല്ല രീതിയില്‍ മുടിയുള്ള പിന്‍ഭാഗങ്ങളില്‍ നിന്നും മുടി എടുത്തു ഡോക്ടര്‍ മുടികൊഴിച്ചിലുള്ള ഭാഗങ്ങളില്‍ വെച്ചുപിടിപ്പിക്കും. ഈ പ്രക്രിയയ്ക്കു നാലു മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയം എടുക്കും. ചിലപ്പോള്‍ ഒന്നിലധികം തവണ മുടി മാറ്റിവെക്കല്‍ നടത്തേണ്ടി വരും.

മുടി തലയിൽ വെച്ചുപിടിപ്പിക്കുന്നത് എങ്ങനെയാണ് എന്ന് കണ്ടിട്ടുണ്ടോ? അങ്ങനെയും ടെക്നോളജി വികസിച്ചിരിക്കുന്നു.. സാധാരണക്കാർക്ക് ഇത് ചിലപ്പോൾ സാധിച്ചെന്നു വരില്ല.. എന്നിരുന്നാലും എങ്ങനെയാണു മുടി തലയിൽ വെച്ച് പിടിപ്പിക്കുന്നു എന്ന് കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ebadu Rahman Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.