മുടി വളരാൻ കറ്റാർവാഴ എണ്ണ ഉണ്ടാകുന്ന വിധം

സൗന്ദര്യസംരക്ഷണത്തിന്റെയും കേശ സംരക്ഷണത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. നല്ല നീളമുള്ള മുടി വേണമെന്ന് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ മാറി മാറി പരീക്ഷിക്കുന്ന എണ്ണകളും മറ്റു ക്രീമുകളും മുടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കറ്റാര്‍ വാഴ എണ്ണ കാച്ചിയാല്‍ അത് മുടി വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.

എണ്ണ കാച്ചാൻ ഉപയോഗിക്കുന്ന വെളിച്ചെണ്ണ മായം ചേര്‍ക്കാത്തത് ആയിരിക്കണം. ഇതിനായി ആട്ടിയ വെളിച്ചെണ്ണ തന്നെ എടുക്കാം. കറ്റാർവാഴ തണ്ടുകൾ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇത് മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് വേണ്ട വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന കറ്റാർവാഴ ഒഴിച്ച് കൊടുക്കുക. ഇത് 30 മിനിറ്റ് നേരം നന്നയി ഇളക്കികൊടുക്കുക.

ശേഷം നനവ് ഇല്ലാത്ത ഒരു കുപ്പിയിലേക്ക് കാച്ചിയ എണ്ണ അരിച്ചു മാറ്റിവെക്കുക. ആവശ്യാനുസരണം തലയോട്ടിയിൽ തേച്ചു പുരട്ടാം. കുളിയ്ക്കുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും ഈ എണ്ണ തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കണം. മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും മുടി വളരാനും ഇത് സഹായിക്കും. കറ്റാര്‍വാഴ മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിവളര്‍ച്ച വേഗത്തിലാക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health Is Wealth Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.