മുടിയനും ശിവയ്ക്ക്മൊപ്പം ചടുല നൃത്തച്ചുവടുകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും

മലയാളികൾക്കിടയിൽ ഏറ്റവും ആഴത്തിൽ സ്വാധീനം ചെലുത്തിയ പരിപാടിയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മറ്റുള്ളവരുടെ മനസ്സ് കീഴടക്കാൻ ഈ ഒരു പരിപാടിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പതിവ് പരമ്പരകൾ എല്ലാം കണ്ണീർ പ്രാധാന്യമുള്ളവയും കുടുംബത്തിലെ അലോസരങ്ങൾ വെളിപ്പെടുത്തുന്നതും ആയപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കുടുംബകഥയുമായി ആണ് ഉപ്പുംമുളകും രംഗത്തെത്തിയത്.

വ്യത്യസ്തമായ പ്രമേയത്തിലൂടെ എത്തി കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത പരമ്പര അപ്രതീക്ഷിതമായി അവസാനിപ്പിച്ചപ്പോൾ ആരാധകർ എല്ലാവരും കടുത്ത നിരാശയിൽ തന്നെ ആവുകയായിരുന്നു. എന്തുകൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത് എന്നതടക്കമുള്ള ചോദ്യവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ പരമ്പര വീണ്ടും ആരംഭിക്കുമെന്ന സന്തോഷ വാർത്തയായിരുന്നു അണിയറപ്രവർത്തകർ മലയാളികൾക്ക് മുന്നിൽ വച്ചിരുന്നത്.

അതിനുശേഷം സോഷ്യൽമീഡിയയിൽ വീണ്ടും ഉപ്പും മുളകും ടീം സജീവമാവുകയാണ്. ഉപ്പും മുളകിൽ നിന്നുള്ള ലച്ചുവിന്റെ അപ്രതീക്ഷിതമായ വിയോഗം ആരാധകരെ വളരെയധികം തളർത്തിയിരുന്നു. ഉപ്പും മുളകും സംപ്രേക്ഷണം അവസാനിപ്പിച്ചപ്പോഴും മുടിയനും കേശുവും ശിവയും സൈബർ ഇടങ്ങളിൽ സജീവമായിരുന്നു. മറ്റുള്ളവരുടെ മനംമയക്കുന്ന നൃത്തചുവടുകളുമായി പലപ്പോഴും ശിവയും മുടിയനും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോൾ മുടിയനും ശിവയ്ക്ക്മൊപ്പം ചടുല നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും. വളരെ പെട്ടെന്ന് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ ഉപ്പുംമുളകും ലഭിച്ച ഒരു പ്രചാരവും പിന്തുണയും മറ്റൊരു പരമ്പരയ്ക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അത്രയേറെ ആയിരുന്നു പാറമട വീട്ടിൽ ബാലുവിന്റെ കുടുംബം മലയാളികൾക്കിടയിൽ സ്വാധീനമായി തീർന്നത്.