ഇത് ഒഴിവാക്കിയാല്‍ മുഖക്കുരു തടയാം…

മുഖക്കുരു ഉണ്ടാകുന്നതിനു പിന്നില്‍ ഒരുപാട്‌ കെട്ടുകഥകളുണ്ട്‌. എന്നാല്‍ ഇതിന്റെ യഥാര്‍ത്ത കാരണം രോമകൂപങ്ങളില്‍ അമിതമായി ഉണ്ടാകുന്ന സീബവും നിര്‍ജീവ കോശങ്ങളടിഞ്ഞ്‌ സീബ ഗ്രന്ധി വികസിക്കുന്നതുമാണ്‌. ഈ അവസ്‌ഥയില്‍ സാധാരണയായി ഉണ്ടാകുന്ന ബാക്‌റ്റീരിയല്‍ ബാധ മുഖക്കുരുവിനൊപ്പം പഴുപ്പിനും കാരണമാകുന്നു. കൗമാരക്കാരയ കുട്ടികളില്‍ ഈ പ്രശ്‌നം സാധരണയാണ്‌.

കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു.

കവിളുകളിൽ, കഴുത്തിൽ, നെഞ്ചത്ത്, മുതുകിൽ, തോൾഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. സ്‌ഥിരമായി മുഖക്കുരു ഉണ്ടാകുന്നതും ഇതുമൂലം ഭംഗി നഷ്‌ട്ടപ്പെടുമെന്ന ആശങ്കയും പലപ്പോഴും നമ്മുടെ ആത്മ വിശ്വാസത്തെ പോലും ബാധിക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.