അറിയാതെ പോകരുത് മുക്കുറ്റിചെടിയുടെ ഈ രഹസ്യങ്ങൾ

നമ്മുടെ പറമ്പുകളിലും വീട്ടുമുറ്റങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന ഒരു ചെടിയാണ് മുക്കുറ്റി. മുക്കുറ്റിക്ക് ഔഷധഗുണങ്ങൾ ഏറെയാണ്. മിഥുനം, കര്‍ക്കടകം മാസങ്ങളിലാണ് മുക്കുറ്റിക്ക് ആവശ്യക്കാരേറെ. നമ്മുടെ തൊടികളിൽ സുലഭമായി കിട്ടിയിരുന്ന ഈ ചെടി ഇന്ന് പലയിടത്തുനിന്നും കാണാതായി കൊണ്ടിരിക്കുകയാണ്.. ആയതിനാൽ തന്നെ മുക്കുറ്റിച്ചെടിയും കച്ചവട വിപണി കീഴടക്കി.

ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യമായ മുക്കുറ്റിച്ചെടി പൂര്‍ണമായും ഔഷധയോഗ്യമാണ്. പനി, ചുമ എന്നിവയ്ക്ക് ഫലപ്രദമായ മുക്കുറ്റി പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ഈ ചെടിക്കുണ്ട്. ചെറിയ പൂവാണ് മുക്കുറ്റിയുടേത്.

മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും, രക്തപ്രവാഹം തടയാനുമുള്ള കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 UEasy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.