ഇല കാണാതെ പച്ചമുളക് കുലകുത്തി തിങ്ങി നിറയും; പഴയ ചാക്ക് കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ഇനി മുളക് പൊട്ടിച്ചു മടുക്കും | Mulak Krishi Tips Using Bag

Mulak Krishi Tips Using Bag : അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് വീട്ടിൽ തന്നെ വിളവെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കീടനാശിനികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. എന്നാൽ പലർക്കും മുളകു ചെടി നടാനായി സ്ഥലപരിമിതി ഒരു പ്രശ്നമായി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മുളക് കൃഷിയുടെ രീതി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മുളക് ചെടി നട്ടുപിടിപ്പിക്കാനായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ഒരു പ്ലാസ്റ്റിക് ചാക്കും കരിയിലയും ആണ്. ആദ്യം തന്നെ പ്ലാസ്റ്റിക് ചാക്കിന്റെ മുകൾഭാഗം വരെ നല്ല രീതിയിൽ ഉണങ്ങിയ കരിയില നിറച്ചു കൊടുക്കുക. ഈയൊരു പ്ലാസ്റ്റിക് ചാക്കിൽ തന്നെ മൂന്ന് തൈകൾ വരെ നട്ടു പിടിപ്പിക്കാവുന്നതാണ്. കരിയില മുഴുവനായും നിറച്ചു കഴിഞ്ഞാൽ ചാക്കിനെ ക്രോസ് ചെയ്യുന്ന രീതിയിൽ നിലത്ത് ഇട്ടുകൊടുക്കുക. അതിന്റെ മുകൾ ഭാഗത്തായി വട്ടത്തിൽ മൂന്ന് ഹോളുകൾ കൂടി ഇട്ടുകൊടുക്കാം.

ഹോളുകൾ ഇട്ടു കൊടുക്കുമ്പോൾ ചാക്കിന്റെ മുഴുവൻ ഭാഗവും കീറി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം ചെടി നടാൻ ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കാം. അതിനായി മണ്ണ്, വേപ്പില പിണ്ണാക്ക്, ചായയുടെ ചണ്ടി, ചാണകപ്പൊടി എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് മൂന്ന് ഹോളുകളിലും ആയി നിറച്ചു കൊടുക്കുക. അതിനുശേഷം അത്യാവശ്യം വലിപ്പം വന്ന മുളക് ചെടികൾ ചാക്കിന്റെ നടുഭാഗത്തായി നട്ട് പിടിപ്പിക്കുക.

കുറച്ചു വെള്ളം കൂടി തൈ നടുന്ന സമയത്ത് സ്പ്രേ ചെയ്തു കൊടുക്കണം. വെള്ളം നനയ്ക്കുമ്പോൾ മാത്രം ചാക്കിന്റെ സൈഡ് ഭാഗം പൊക്കി വെച്ചാൽ മതിയാകും. അതല്ലെങ്കിൽ അത്യാവശ്യം തണുപ്പോട് കൂടി തന്നെ ചെടികൾ ചാക്കിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു രീതിയിൽ അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് ചെടി എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mulak Krishi Tips Using Bag Video Credit : Krishi Master

Mulak Krishi Tips Using Bag

Also Read : വീട്ടിൽ പഴയ കുപ്പി ഉണ്ടോ.!? ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് തിങ്ങി നിറയും; ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും | Curry Leaves Cultivation Using Bottle

Best Agriculture TricksCultivation Trick