മുന്തിരി കഴിക്കുന്നവർ ഇതറിയുക…

എല്ലാവര്ക്കും ഇഷ്ട്ടമുള്ള പഴങ്ങളിൽ ഒന്നാണ് മുന്തിരി. അത് പച്ചമുന്തിരി ആണെങ്കിലും ചുവന്ന മുന്തിരി ആണെങ്കിലും ഇഷ്ടം ഒരുപോലെ തന്നെ. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രതിവിധി കൂടിയാണ് മുന്തിരി കഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല.

കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ​ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് മലബന്ധം കുറയ്ക്കും.മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് സഹായകമാണ്.

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളുമെല്ലാം നീക്കി യുവത്വം നിറയുന്ന ചർമ്മം ലഭിക്കാനും ചുവന്ന മുന്തിരി ഏറെ നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Healthചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.