മുട്ടപ്പഴം കേട്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിയാൻ

വളരെയധികം നല്ല രീതിയില്‍ കൃഷി ചെയ്ത് ഉണ്ടാക്കാന്‍ പറ്റിയ ഒന്നാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞ പോലെയാണ് ഈ പഴത്തിന്റെ ഉള്‍വശം. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം.

മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.

നാട്ടുവഴികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ മുട്ടപ്പഴം ആരോഗ്യകരമാണ്. വിറ്റാമിന്‍ എ, നിയാസിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.