
മകന് ശേഷം പാലേരി മാണിക്യം അടുത്ത സന്തോഷം അറിഞ്ഞോ!? നീൽ സബത്തിനൊപ്പം ആദ്യ വിവാഹ വാർഷികം; ആഢംബരവും ആർഭാടങ്ങളും ഇല്ലാതെ വലിയ സന്തോഷം ചെറിയ ആഘോവും… | Mythili Sambath First Wedding Anniversary Malayalam
Mythili Sambath First Wedding Anniversary Malayalam : നിരവധി മലയാള സിനിമകളിൽ വേഷമിട്ടു കൊണ്ട് പ്രേക്ഷകർക്കു മുൻപിലേക്ക് കടന്നുവന്ന താരമാണ് മൈഥിലി രാമചന്ദ്രൻ. ചെയ്തിട്ടുള്ള വേഷങ്ങൾ കുറവാണെങ്കിലും ചെയ്ത വേഷങ്ങൾ അത്രയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നതായിരുന്നു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം.
സിനിമയിൽ നിന്നും വളരെ കാലമായി വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മൈഥിലി. കഴിഞ്ഞ വർഷം ഏപ്രിൽ 28 ആയിരുന്നു മൈഥിലിയും ആർക്കിടെക്ട് ആയ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രിറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പത്തനംതിട്ട സ്വദേശിയാണ് മൈഥിലി. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നു വന്നത്.

മമ്മൂട്ടി നായകനായ ഈ സിനിമ വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. മൈഥിലിക്കും ഭർത്താവ് സമ്പത്തിനും ഈയടുത്താണ് ഒരാൺകുഞ്ഞ് പിറന്നത്. നീൽ സമ്പത്ത് എന്നാണ് മകന് ഇവർ പേര് വെച്ചിരിക്കുന്നത്.
ഇപ്പോഴതാ ഭർത്താവിന് ഒപ്പം ഉള്ള പുതിയൊരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ വിവാഹ വാർഷികത്തോട് അനുബന്ധിച്ചുള്ള ചിത്രമാണിത്. Thank you so much for always being there for me every step of the way in my life. I love you so much. എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ വിവാഹ വാർഷിക ആശംസകൾ രേഖപ്പെടുത്തുന്നത്. ചിത്രം പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു.