സദ്യ സ്റ്റൈൽ നല്ല നാടൻ കൂട്ടുകറി ഉണ്ടാക്കാം…!

ചേരുവകൾ

 • കറുത്ത കടല – 1 കപ്പ്‌
 • പച്ചക്കായ – 1 എണ്ണം
 • ചേന – 1 കഷ്ണം
 • തേങ്ങ -അരമുറി തേങ്ങ
 • തേങ്ങാ കൊത്ത്‌ – കാൽ കപ്പ്‌
 • വറ്റൽ മുളക് – 5-6 എണ്ണം
 • കുരുമുളക് – 1 ടേബിൾസ്പൂൺ
 • കറിവേപ്പില – 6 തണ്ട്
 • മഞ്ഞൾപൊടി – അര ടീസ്പൂൺ
 • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ +1 ടേബിൾസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്

തയാറാകുന്നവിധം : കടല 5 മണിക്കൂർ ഒന്ന് കുതിർത്തു വയ്ക്കണം. കടല 6 വിസ്സിൽ വരുന്നത് വരെ 20 മിനിറ്റ് വേവിക്കണം. ചതുരക്കഷണങ്ങളായി മുറിച്ച ചേനയും പച്ചക്കായും ചേർത്ത് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് 2 വിസ്സിൽ വരുന്നത് വരെ വേവിച്ചെടുക്കണം. തേങ്ങയും കുരുമുളകും മഞ്ഞൾ പൊടിയും കറിവേപ്പിലയും ചേർത്ത് ഒന്ന് ചതച്ചുവയ്ക്കണം. വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് മൂപ്പിക്കണം ശേഷം വറ്റൽമുളകും, കറിവേപ്പിലയും, ചതച്ചുവച്ച തേങ്ങാക്കൂട്ടും ചേർത്തു ഒന്ന് വറുത്തെടുക്കണം. വേവിച്ചുവച്ച കടല കൂട്ടിലേക്ക്‌ വറുത്തെടുത്ത തേങ്ങാ കൂട്ട് ചേർത്ത് ഇളക്കിയെടുക്കണം. ഒടുവിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ തൂവി ഇളക്കിയോജിപ്പിക്കാം. സദ്യക്ക് ഒഴിച്ച് കൂടാനാവാത്ത നല്ല രുചിയുള്ള കൂട്ടുകറി തയാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.