വിവാഹം പോലെ തന്നെ രഹസ്യമായി ഗർഭകാലവും പ്രസവവും അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരൺ

ഒരൊറ്റ മലയാള ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായ വ്യക്തിയാണ് ശ്രിയ ശരൺ. പോക്കിരിരാജ എന്ന മലയാള ചിത്രത്തിലൂടെ തമിഴകത്ത് നിന്നെത്തിയ ശ്രിയ മലയാളികളായ ആരാധകരെ കൈപ്പിടിയിലൊതുക്കി. തെന്നിന്ത്യൻ ഗ്ലാമർ താരമായ ശ്രിയ തെലുങ്ക് സിനിമകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. പീന്നീട് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഹിറ്റുകളിൽ താരം തിളങ്ങി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത് ഭർത്താവിനൊപ്പം വിദേശത്ത് സ്ഥിരതാമസമാകുകയായിരുന്നു താരം.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിദേശിയായ ആൻഡ്രൂവിനെ വിവാഹം കഴിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ശ്രിയയും റഷ്യൻ സ്വദേശിയായ ആൻഡ്രേയ് കൊഷ്ചിവും തമ്മിൽ വിവാഹിതരായത്. അന്ന് വളരെ രഹസ്യമായിട്ടാണ് താരം വിവാഹം നടത്തിയത്. താരമിപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കുന്ന താരം പക്ഷേ താൻ ഗർഭിണിയാണെന്നും കുട്ടി ഉണ്ടായി എന്ന കാര്യവും ആരാധകരുടെ ഇടയിൽ നിന്നു മറച്ചുവെച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ പങ്കു വെച്ച വീഡിയോയിലൂടെയാണ് ഗർഭിണിയായിരുന്ന കാര്യവും കുട്ടിയുണ്ടായി എന്ന കാര്യവും ആരാധകരറിഞ്ഞത്.


ഗർഭകാലത്ത് ഭർത്താവിനൊപ്പമുള്ള ചിത്രവും അതുപോലെ ഇപ്പോൾ കുഞ്ഞിനൊപ്പമുള്ള വീഡിയോയുമെല്ലാം ഒരുമിച്ച് ചേർത്താണ് താരം പങ്കിട്ടിരിക്കുന്നത്. 2020 ലോക്ഡൗൺ സമയത്താണ് താൻ ഗർഭിണിയായിരുന്നതെന്നും പെൺകുഞ്ഞാണ് തങ്ങൾക്ക് ജനിച്ചതെന്നും വീഡിയോ സഹിതം ശ്രിയ ആരാധകർക്കു വേണ്ടി പങ്കുവെയ്ക്കുകയായിരുന്നു. ”ഹലോ പ്രിയപ്പെട്ടവരേ, ഞങ്ങൾക്ക് 2020 ലെ ക്വാറന്റെെൻ കുറച്ച് അമിതാവേശമുള്ളതായിരുന്നു. ലോകം വളരെ സാഹസികമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതിനൊപ്പം ഞങ്ങളുടെ ലോകവും എന്നന്നേക്കുമായി മാറുകയായിരുന്നു.

സാഹസികതയും ആവേശവും ചില പഠനങ്ങളും ഒക്കെ നിറഞ്ഞൊരു ലോകം. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കൂടി വന്നു അതിൽ ‍ഞങ്ങൾ വളരെയധികം അനുഗ്രഹീതരാണ്. ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരുമായിരിക്കും. എന്നും പറഞ്ഞാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ വൈകിയെങ്കിലും താര കുടുംബത്തെ ആരാധകരെറ്റെടുത്തു എന്നു പറയുന്നതാണ് സത്യം.