നടുവേദന ഉള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും,ശ്രദ്ധിക്കേണ്ടതും…

എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കില്‍ വയസുകാലത്തെ എല്ല് തേയ്മാനമാകാം അതുമല്ലെങ്കില്‍ ഉളുക്കാകാം. എന്നിരുന്നാലും മുറിവെണ്ണയോ കൊട്ടം ചുക്കാദിയോ ഇട്ടൊന്നു തിരുമ്മി ചൂടു വെള്ളത്തില്‍ ഒരു കുളി പാസാക്കിയാല്‍ മാറുന്ന വേദനകളെങ്കിലും എല്ലാവര്‍ക്കും വരാറുണ്ട്. നടുവേദനയും അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നവര്‍ എണ്‍പത് ശതമാനത്തോളം വരുമെന്ന് അമേരിക്കന്‍ ആര്‍ത്രൈറ്റിസ് ഫെഡറേഷന്‍ പറയുന്നത്രേ. ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട് അത് രോഗിയുടെ പ്രോഫഷണല്‍ ജീവിതത്തെ ബാധിക്കുന്നു എന്നുളളതാണ്.

മിക്കപ്പോഴും ഗള്‍ഫ് നാടുകളില്‍ ജോലിചെയുന്ന നല്ലൊരു ശതമാനം മലയാളികള്‍ക്കും നടുവേദനയും അനുബന്ധ പ്രശ്നങ്ങളുമായി നാട്ടില്‍ ചികിത്സ തേടേണ്ടി വരാറുണ്ട്. നാല്‍പത് ശതമാനത്തോളം ആള്‍ക്കാര്‍ തൊഴില്‍ പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു. ആയുര്‍വേദ ചികിത്സക്ക് ധാരാളം ആളുകള്‍ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക എന്നതാണ് നടുവേദനയുടെ സുഖപ്രാപ്തിയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ആയുര്‍വേദത്തില്‍ തന്നെ വിവിധതരം നടുവേദനകള്‍ പറയപ്പെട്ടിട്ടുണ്ട്. നടുവേദന ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്- അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും. മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. രോഗം മറ്റുപലതും. മൂത്രത്തിന് അണുബാധ വന്നാല്‍ മൂത്രമൊഴിക്കുമ്പോഴുള്ള വേദനയോടൊപ്പം നടുവേദനയുമുണ്ടാകും. ഗര്‍ഭപാത്രസംബന്ധമായ അസുഖമാണെങ്കില്‍ നടുവേദനയോടൊപ്പം വെള്ളപോക്കോ മറ്റോ ഉണ്ടാകും.

എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍. ലബോറട്ടറി സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പണ്ടുകാലത്ത് വൈദ്യന് രോഗിയെയും രോഗലക്ഷണങ്ങളെയും നിരീക്ഷിച്ചാല്‍തന്നെ എന്താണ് രോഗകാരണമെന്ന് വ്യക്തമാകുമായിരുന്നു. ഇന്ന് രോഗനിര്‍ണയത്തിന് എല്ലാ സാങ്കേതിക സൗകര്യങ്ങളും ആയുര്‍വേദം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങനെ നടുവേദനയുടെ യഥാര്‍ഥ കാരണം കണ്ടത്തെി അതിനുള്ള മരുന്നുകളും ചികിത്സയും പ്രയോഗിച്ചാല്‍ ആ രോഗത്തോടൊപ്പം നടുവേദനയും ഭേദമായിക്കൊള്ളും. മറ്റു ചികിത്സാ രീതികള്‍ വേദന മാറ്റാന്‍ ശ്രമിക്കുമ്പോള്‍ രോഗം സമ്പൂര്‍ണമായി ഭേദമാക്കാനാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Dr Sajid Kadakkal

Comments are closed.