മകൾ നക്ഷത്രയുടെ പതിമൂന്നാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് വൈറൽ കുറിപ്പുമായി പൂർണിമ ഇന്ദ്രജിത്ത്… | Nakshatra Indrajith Nirthday News Malayalam
ഇന്ത്യൻ സിനിമ ചരിത്രത്തിൽ എക്കാലത്തെയും മികച്ച നായികയാണ് പൂർണിമ ഇന്ദ്രജിത്ത്. നായിക, ഫാഷൻ ഡിസൈനർ, ടെലിവിഷൻ ആങ്കർ, എന്നീ നിലകളിലെല്ലാം പൂർണിമ ഇന്ദ്രജിത്ത് പ്രവർത്തിക്കുന്നു. 2002 ലാണ് താരത്തിന്റെ വിവാഹം. നടൻ ഇന്ദ്രജിത്ത് ആണ് ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളാണ്. പ്രാർത്ഥന ഇന്ദ്രജിത്തും, നക്ഷത്ര ഇന്ദ്രജിത്തും. ഇന്ദ്രജിത്തിന്റെ കുടുംബത്തെ താരകുടുംബം എന്നാണ് വിശേഷിപ്പിക്കാറ്.
അച്ഛൻ സുകുമാരനും അമ്മ മല്ലിക സുകുമാരനും, സഹോദരൻ പൃഥ്വിരാജും, ഭാര്യ സുപ്രിയയും, പൂർണിമ ഇന്ദ്രജിത്തും, മക്കളും കലാരംഗത്ത് സജീവമാണ്. അഭിനയവും സിനിമയും ഒത്തിണങ്ങിയ സന്തുഷ്ട കുടുംബം. മലയാളം, തമിഴ് സിനിമകളിലും മറ്റ് മേഖലകളിലും സജീവമാണ് പൂർണിമ. പൂർണിമ ഇന്ദ്രജിത്ത് തന്റെ സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും സജീവമാണ്. തന്റെ എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പൂർണിമ പങ്കുവെച്ച് പോരുന്നു.
ഇപ്പോൾ മകൾ നക്ഷത്രയുടെ ഒരു പാട്ടാണ് അവളുടെ പതിമൂന്നാം ജന്മദിനത്തിൽ പൂർണിമ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായി പാടുന്ന കുട്ടിയാണ് നക്ഷത്ര. നക്ഷത്രയെ സ്നേഹത്തോടെ നാച്ചു എന്നാണ് വിളിക്കുന്നത്. വീഡിയോക്ക് താഴെയായി നക്ഷത്രയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷയും താരം പങ്കു വെച്ചിരിക്കുന്നു.
ഉകുലേലെ എന്നാ മ്യൂസിക്കൽ ഉപകരണത്തിൽ വളരെ താളാത്മകമായി താളം പിടിച്ചുകൊണ്ട് ഈണത്തിൽ ആണ് നക്ഷത്ര പാടുന്നത്. കേൾക്കാൻ വളരെ ഇമ്പത്തോടെയുള്ള പാട്ട് ആരാധകരുടെ മനസ്സ് നിറക്കുന്നു. മക്കൾക്ക് എല്ലാ രീതിയിലുള്ള സപ്പോർട്ടും പൂർണിമ നൽകിപ്പോരുന്നു. അമ്മ എന്നതിലുപരി അവർക്ക് ഒരു നല്ല സുഹൃത്തായിരിക്കാനാണ് പൂർണിമക്കിഷ്ടം എന്നും താരം തന്റെ ഇന്റർവ്യൂവിൽ മുൻപ് പറഞ്ഞിരുന്നു.