ഓണം സ്പെഷ്യൽ സദ്യ സാമ്പാർ. ആദ്യമായി സാമ്പാർ ഉണ്ടക്കുന്നവർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം…!

ഓണത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണല്ലോ സാമ്പാർ.ആദ്യം ആയിട്ട് ഉണ്ടക്കുന്നവർക് പോലും വളരെ എളുപ്പത്തിൽ സദ്യ സാമ്പാർ ഉണ്ടാക്കുന്ന എങ്ങനെ ആണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. ആദ്യമായി സാമ്പാറിന് വേണ്ട പച്ചക്കറികൾ കട്ട് ചെയ്തു വെക്കാം. ആദ്യം നമുക്ക് ക്യാരാറ്റ് കട്ട് ചെയ്യാം, വെള്ളരിക്ക, ചേന, വഴുതനങ്ങ, സവോള, തക്കാളി, പച്ചമുളക്, ചെറിയ ഉള്ളി, മുരിങ്ങക്ക, വെണ്ടക്ക, വെളുത്തുള്ളി, ഇത്രെയും മതി.

സാമ്പാർ പരിപ്പ് നന്നായി കഴുകി cookeril ഇടണം, 4 വിസിൽ വരുന്നത് വരെ വേവിക്കണം, 1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ പുതൃത്‌ വെക്കണം. പരിപ്പ് നന്നായി വെന്തു വന്നിട്ടുണ്ട്. കട്ട് ചെയ്തു വെച്ച പച്ചക്കറി കുക്കറിൽ വേവിക്കുക. എല്ലാം ഇടൻ പാടില്ല. തക്കാളി, വെണ്ടക്ക, വഴുതനങ്ങ എന്നിവ ഇടന് പാടില്ല. 1 വിസിൽ മതി. ഇനി 1 പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചെറിയ ഉള്ളി, വെണ്ടക്ക എന്നിവ നന്നായി വഴറ്റി എടുക്കണം. അതിനു ശേഷം വീണ്ടും ഒരു പാനിലേക് തേങ്ങ ചേർത്ത് കൊടുക്കണം. വെളുത്തുള്ളി, ജീരകം ചേർത്ത് ഫ്രൈ ആകി എടുക്കുക. കുറച്ച് കുരുമുളകും ഇട്ടു കൊടുക്കുക.

ഇനി അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, സാമ്പാർ പൊടി ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റണം. innit മിക്സിയിൽ അരച്ചെടുക്കുക.
പച്ചക്കറി വെന്തു വന്നിട്ടുണ്ട്. അതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കുക. കൂടാതെ അരച്ച് വെച്ച തേങ്ങ കൂട്ടും ചേർക്കുക. innit നന്നായി തിളപ്പിക്കുക.
താളിച്ച് ഇടാൻ ആയി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇട്ടു കൊടുക്കാം. ജീരകം, വറ്റൽ മുളക്, കറവേപ്പിലയും ഇട്ടു പൊട്ടിച്ചു എടുക്കാം. അത് സാമ്പാറിന് ഒഴിച്ച് കൊടുക്കാം. ഓണത്തിന് സാമ്പാർ റെഡി. എല്ലാവരും ഇത് പോലെ ഒന്ന് try ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.