സിമ്പിൾ ഡ്രസിൽ എലഗന്റ് ലുക്കിൽ മലയാളികളുടെ പ്രിയ താരം; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നമിത പ്രമോദ്… | Namitha Pramod In Yellow Outfit Look Goes Viral News Malayalam

Namitha Pramod In Yellow Outfit Look Goes Viral News Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. മിനി സ്ക്രീനിലൂടെ അഭിനയരം​ഗത്തെത്തിയ താരം വളരെ പെട്ടന്നാണ് ആരാധകരെ നേടിയെടുത്തത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമാണ് നമിത. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുന്നത്. സിമ്പിൾ, എലഗന്റ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ നാരങ്ങ എന്ന അടിക്കുറിപ്പോടെ നമിത പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറിട്ടുണ്ട്. മഞ്ഞ ബാക്ക് ​ഗ്രൗണ്ടിൽ മഞ്ഞ സ്യൂട്ടിലാണ് നമിത ഒരുങ്ങിയിരിക്കുന്നത്. വെെറ്റ് ക്രോപ് ടോപ്പും ബ​ഗ്​ർ ടെെപ്പ് പാന്റും മ‍ഞ്ഞ സ്യൂട്ടും താരത്തിന് കൂടുതൽ ലുക്ക് നൽകുന്നുണ്ട്. ഷാൻ ഷാജഹാനാണ് നമിതയുടെ വസ്ത്രങ്ങളൊരുക്കിയിരിക്കുന്നത്. സിമ്പിൾ ആൻഡ് എലഗന്റ് ലുക്കിലെത്തിയ നമിതയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് യാമി ഫോട്ടോസാണ്.

Namitha Pramod In Yellow Outfit Look Goes Viral News Malayalam
Namitha Pramod In Yellow Outfit Look Goes Viral News Malayalam

അധികം ആഭരണങ്ങലില്ലാതെയാണ് താരം ഒരുങ്ങിയിരിക്കുന്നത്. റിങ്ങ് മോഡൽ കമ്മലും ഒരു വാച്ചും മാത്രമാണ് നമിത ധരിച്ചിട്ടുള്ളത്. താരത്തിന് സിമ്പിൾ ആൻഡ് എലഗന്റ് ലുക്ക് നൽകുന്ന മേക്കപ്പും ഹെയർ സെെറ്റിലും ഒരുക്കിയിരിക്കുന്നത് നീതു മേക്കപ്പ് അർട്ടിസ്റ്റാണ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമ അരങ്ങേറ്റം കുറിച്ചത്. സത്യൻ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിൽ നിവിന്റെ നായികയായാണ് നമിത തുടങ്ങിയത്. തുടർന്ന് മോളിവുഡിലെ തിരക്കേറിയ നടിമാരിൽ ഒരാളായി നമിത മാറി.

പിന്നീട് മോളിവുഡിലെ മുൻനിര നായികയായി നമിതാ പ്രമോദ് മാറുകയായിരുന്നു. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയെല്ലാം കൂടെ നമിത അഭിനയിച്ചിട്ടുണ്ട്. തന്‌റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് തോന്നുന്ന സിനിമകൾ മാത്രമാണ് താരം ചെയ്യാറുളളത്. അതുകൊണ്ട് തന്നെ കരിയറിൽ വളരെയധികം സെലക്ടീവായിട്ടാണ് നമിത സിനിമകൾ ചെയ്യാറുളളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത പ്രേക്ഷകർക്ക് മുൻപിൽ എത്തി.