നാരങ്ങാ ഉണ്ടേൽ ഇതൊന്നു ഉണ്ടാക്കിക്കോളു ,വേറെ കറി പിന്നെ വേണ്ടി വരില്ല
ചെറു നാരങ്ങ – 30 എണ്ണം, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി – 2 തുടം, മുളക് പൊടി – 4 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍ പൊടി – ഒരു നുള്ള്, ഉലുവ – ¼ ടീ സ്പൂണ്‍, ഉലുവാപ്പൊടി – ¼ ടീ സ്പൂണ്‍, കടുക് – 1 ടീ സ്പൂണ്‍, കായപ്പൊടി – ½ ടീ സ്പൂണ്‍, വിനാഗിരി – ½ കപ്പ്, കറിവേപ്പില, നല്ലെണ്ണ.
ഉണ്ടാക്കുന്ന വിധം : നാരങ്ങയുടെ കയ്പ്പ് കളയുന്നതിനു വേണ്ടി 5 മിനുട്ട് ഇഡ്ഡലി തട്ടില്‍ വെച്ച് ആവി കയറ്റിയെടുക്കുക. അതിനു ശേഷം വെള്ളം തുടച്ചു നാലായി കീറി ഉപ്പു പുരട്ടി 2 – 3 മണിക്കൂര്‍ വെക്കുക. ഫ്രയിംഗ് പാനില്‍ നല്ലെണ്ണ ഒഴിച്ച് കടുക് , ഉലുവ, കറിവേപ്പില എന്നിവ താളിച്ചതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ മൂപ്പിക്കുക. ഈ സമയം ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം. അതിനു ശേഷം മുളക് പൊടി , മഞ്ഞള്‍ പൊടി , ഉലുവാപ്പൊടി , എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് ഉപ്പു തിരുമ്മി വെച്ചിരിക്കുന്ന നാരങ്ങാ ചേര്‍ത്തു ഇളക്കിയതിനു ശേഷം കായപ്പൊടിയും ചേര്‍ത്തു ഒന്ന് കൂടി യോജിപ്പിച്ചെടുത്തു തീ ഓഫ് ചെയ്യാം. ഇതിലേക്ക് വിനാഗിരി ചേര്‍ത്തു, വേണമെങ്കില്‍ ഒന്ന് രണ്ടു സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്തു വാങ്ങാം. ഇത് ഇരിക്കും തോറും രുചിയും കൂടും , നാരങ്ങ സോഫ്ടും ആകും…
ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.
Comments are closed.