വെറുതെ കളയുന്ന നാരങ്ങ തൊലിയുടെ ഈ ഉപയോഗം ആരും അറിയാതെ പോകരുത്

മിക്കവാറും എല്ലാ വീടുകളിലും വാങ്ങുന്ന ഒന്നാണ് നാരങ്ങ.. നാരങ്ങ ഉപയോഗിച്ച ശേഷം നാരങ്ങയുടെ തൊലി നമ്മളെല്ലാം കളയുകയാണ് പതിവ്.. വളരെ ചുരുക്കം പേര്‍ മാത്രമാണ് നാരങ്ങയുടെ തൊലി അച്ചാര്‍ ഇടുന്നത്. എന്നാലിത് ചർമ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും നാരങ്ങയുടെ തൊലി ഉപയോഗപ്പെടുത്താം..

നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു. വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ക്ക് നാരങ്ങ തൊലി നല്ല ഒരു പരിഹാരമാണ്.

ഫ്രഡിജിനകത്തെ ദുര്‍ഗന്ധം മാറ്റാൻ നാരങ്ങാത്തൊലി കൊണ്ട് കഴിയും. നാരങ്ങയുടെ പള്‍പ്പ് മുഴുവനായി നീക്കം ചെയ്ത ശേഷം അല്‍പം ഉപ്പ് ഇതിന്റെ തൊലിയില്‍ തടവുക. എന്നിട്ട് ഫ്രിഡ്ജിലെ ഏതെങ്കിലുമൊരു വശത്ത് വെറുതെ വച്ചാല്‍ മതി, ദുര്‍ഗന്ധം പോയിക്കിട്ടും. മുറിച്ചെടുക്കുന്ന ചില പഴവര്‍ഗങ്ങളുടെ നിറം മാറുന്നത് തടയാനും നാരങ്ങ തൊലി സഹായിക്കുന്നു. മുറിച്ചെടുത്ത പഴവര്‍ഗങ്ങള്‍ നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴ വര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ സഹായിക്കും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.