വെറുംവയറ്റില്‍ അര മുറി ചെറുനാരങ്ങ വെള്ളം കുടിച്ചാൽ അത്ഭുതം…

വെറുംവയറ്റില്‍ ചില പ്രത്യേക പാനീയങ്ങള്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണെന്നു വേണം, പറയാന്‍. ഇത്തരത്തില്‍ സര്‍വ്വസമ്മതി നേടിയ ഒന്നാണ് ചെറുനാരങ്ങാവെള്ളം. അര മുറി ചെറുനാരങ്ങ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചു കുടിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറല്ല. ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങ തൊലി ചേര്‍ത്തു പിഴിഞ്ഞു വെള്ളം കുടിയ്ക്കുക.

ഇത് ശീലമാക്കിയാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. മറ്റേതു രീതിയിലും ഇതു കുടിയ്ക്കുന്നതിനേക്കാള്‍ ഒരുപിടി ആരോഗ്യഗുണങ്ങള്‍ ഇതു നല്‍കും. തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കും.

ഇതില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്ന് നോക്കാം. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.