നരേന്ദ്ര മോദിജിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി വൻ താരനിര; താരങ്ങളുടെ ജന്മദിനാശംസ കുറിപ്പുകൾ വൈറലാകുന്നു… | Narendra Modi Birthday Wish By Actors

Narendra Modi Birthday Wish By Actors : ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്തുനിന്നും നിരവധി പേരാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്നത്. മലയാള സിനിമ ലോകത്തുനിന്നും നിരവധി പേർ സോഷ്യൽ മീഡിയ വഴി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്നു. നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരെല്ലാം നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ അറിയിച്ചു.

നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, “നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിന ആശംസകളും സ്നേഹവും. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ,” എന്നാണ് നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളാണ് മോഹൻലാൽ.

നടനും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയും നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്നു. നരേന്ദ്ര മോദിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, “നമ്മുടെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. രാഷ്ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ നിങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു,” എന്നാണ് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്.

നടൻ ഉണ്ണി മുകുന്ദനും പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്നു. “നമ്മുടെ രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ,” എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്. നടനും സംവിധായകനുമായ മേജർ രവിയും പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്നു. അഭിനേതാക്കൾക്ക് പുറമേ, മറ്റു രാഷ്ട്രീയ കായിക മേഖലകളിൽ നിന്നും നിരവധി പേർ നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്നു.