പുസ്‌തകം പൂജ വെച്ചാൽ ഈ തെറ്റുകൾ ചെയ്യല്ലേ; നവരാത്രിയോട് അനുബന്ധിച്ച് വീട്ടിൽ ചെയ്യാൻ പാടില്ലാത്ത 3 കാര്യങ്ങൾ.!! | Navaratri Pooja Astrology

Navaratri Pooja Astrology : നവരാത്രി ദിനം വളരെ വിശിഷ്ടമായ രീതിയിലാണ് നമ്മൾ എല്ലാവരും ആചരിക്കുന്നത്. പ്രത്യേകിച്ച് കുട്ടികൾ ഈ ഒരു സമയത്ത് പുസ്തകങ്ങൾ പൂജയ്ക്ക് വെക്കുകയും മറ്റും ചെയ്യുമ്പോൾ അവരുടെ അച്ഛനമ്മമ്മാർ ചെയ്യാൻ പാടില്ലാത്തതായി ചില കാര്യങ്ങൾ ഉണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. നവരാത്രി ദിനത്തിലെ ഇനിവരുന്ന ദിവസം വളരെയധികം പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. വീട്ടിലെ ഒരു കുട്ടി പൂജയുടെ ഭാഗമായി പുസ്തകങ്ങൾ പൂജയ്ക്കായി വയ്ക്കുന്നുണ്ടെങ്കിൽ ആ വീട്ടിലെ അച്ഛനും അമ്മയും വരെ അതിൽ ഉൾപ്പെടുന്ന ആളുകളാണ്.

പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചവർ നാളെ രാവിലെ 6 മണിക്കും,8 മണിക്കും ഇടയിലുള്ള സമയത്ത് പുസ്തകം തിരിച്ചെടുക്കുകയാണെങ്കിൽ അത് വളരെയധികം ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുപോലെ പൂജവെക്കുന്ന ദിവസങ്ങളിൽ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുമ്പോഴും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് മത്സ്യമാംസാദികൾ ഒരു കാരണവശാലും വീട്ടിൽ കയറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണങ്ങൾ വീട്ടിൽ പാചകം ചെയ്യുന്നതും, കടകളിൽ നിന്നും വാങ്ങി കഴിക്കുകയും ചെയ്യുന്നത് ഒഴിവാക്കേണ്ട കാര്യങ്ങളാണ്.

കുട്ടികൾ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാതിരിക്കുമ്പോൾ അവരുടെ മാതാപിതാക്കളും അവ ഒഴിവാക്കാനായി ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെങ്കിൽ അതും എല്ലാവരും ഉപേക്ഷിക്കാനായി ശ്രദ്ധിക്കുക. പൂജയുമായി ബന്ധപ്പെട്ട് പലർക്കും ഉള്ള സംശയമാണ് ഈ ഒരു സമയത്ത് ലളിത സഹസ്രനാമം പോലുള്ള പുസ്തകങ്ങൾ പാരായണം ചെയ്യാൻ പാടുമോ എന്നത്.

എന്നാൽ വർഷത്തിൽ 365 ദിവസവും ഇത്തരം പുസ്തകങ്ങൾ പാരായണം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ല എന്നതാണ് സത്യം. ലളിത സഹസ്രനാമം എല്ലാ ദിവസവും പാരായണം ചെയ്യുന്നത് വഴി ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നുചേരുന്നതാണ്. അതുകൊണ്ടുതന്നെ ഈയൊരു ദിവസങ്ങളിലും നാമജപം ചൊല്ലുന്നത് നിർത്തേണ്ട ആവശ്യം വരുന്നില്ല. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു കാരണവശാലും ഈ ദിവസങ്ങളിൽ ഉച്ചതിരിഞ്ഞുള്ള ഉറക്കം അതായത് സന്ധ്യാസമയത്തുള്ള ഉറക്കം പാടില്ല എന്നത്. നവമി ദിവസവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.