പ്രായം പുറകോട്ടാണോ…?  മോഡേൺ ലുക്കിൽ അടിപൊളിയായി മലയാളികളുടെ പ്രിയ താരം… | Navya Nair In Modern Look Malayalam

Navya Nair In Modern Look Malayalam : മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി വന്ന് പ്രേക്ഷക മനസ്സിൽ കുടിയേറിയ താരം. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തന്റെയും വീട്ടുകാരുടെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുള്ള താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തുന്നത് മകനാണ്. നാടൻ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ചേരുന്ന നവ്യ  പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സിമ്പിൾ ലുക്കിൽ ജീൻസും ബ്ലു ബ്ലാക്ക് കോമ്പിനേഷനിൽ ക്രോപ്ടോപ്പും അണിഞ്ഞു നിൽക്കുന്ന നവ്യയെ കണ്ടാൽ പ്രായം പുറകോട്ടാണോ പോകുന്നതെന്ന് തോന്നും. അത്ര മനോഹരമാണ് താരത്തിന്റെ ചിത്രങ്ങൾ. ഇൻഡോർ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിട്ടുള്ളത്.

Navya Nair In Modern Look Malayalam
Navya Nair In Modern Look Malayalam

എന്താണ് നിങ്ങൾ കണ്ടത് അത് നിങ്ങളെയും  കാണുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.   ഇതിനോടൊകം തന്നെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയപ്പോഴും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നന്ദനവും, ഇഷ്ടവും പണ്ടിപ്പടയും, പട്ടണത്തില്‍ സുന്ദരനുമെല്ലാം ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാർ ഏറെയാണ്. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത് എന്ന് പറയുന്നതാണ് സത്യം.

സിനിമയില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ആരാധകരുമായി നല്ല ബന്ധമായിരുന്നു താരം കത്ത് സൂക്ഷിച്ചത് . തിരിച്ചും അങ്ങനെ തന്നെയായിരുന്നു. നവ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം നല്ല പ്രതികരണമാണ്  ആരാധകരിൽ നിന്ന് ലഭിക്കുന്നത്‌.  ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.