എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ഒരേയൊരാൾ നീയാണ്..!! മനസ്സ് തുറന്ന് നവ്യ നായർ… | Navya Nair Son

Navya Nair : ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നവ്യ നായർ. മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളും സിനിമകളുമാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്. എന്നാൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് സന്തോഷ് മേനോനെ താരം വിവാഹം കഴിച്ചതോടെ ചലച്ചിത്ര ലോകത്ത് നിന്നും താരം മാറി നിൽക്കുന്ന കാഴ്ചയായിരുന്നു പിന്നീട് മലയാളികൾ കണ്ടിരുന്നത്.

സിനിമാലോകത്ത്‌ നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാൻ താരം മറന്നിരുന്നില്ല. പത്തു വർഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ പ്രിയ താരം സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നു എന്ന വാർത്തയായിരുന്നു ആരാധകർ പിന്നീട് കേട്ടിരുന്നത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ഒരുത്തീ ” എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവായിരുന്നു താരം നടത്തിയിരുന്നത്. സിനിമ റിലീസായതു മുതൽ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളും ഈയൊരു ചിത്രത്തിന് ലഭിച്ചിരുന്നു.

ഒരുത്തി റീലിസിനു എത്തിയതിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയാ ചാനലുകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കാണിക്കുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. കെപിസിസി ലളിതയുടെ അവസാന ചിത്രം എന്ന പ്രത്യേകതയും ഒരുത്തിക്കുണ്ട്. എന്തായാലും നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം നവ്യയുടെ മടങ്ങി വരവ് വെറുതെ അല്ലെന്നാണ് പ്രേക്ഷകര്‍ വ്യക്തമാക്കുന്നത്.

എന്നാൽ ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. “എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ഒരേയൊരാൾ നീയാണ്…” എന്ന ക്യാപ്ഷനോടെയാണ് താരം മകന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.