സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നവ്യ നായർ; ബദാമും ഉണക്കമുന്തിരിയും ഈന്തപ്പഴവും ഇങ്ങനെ ഉപയോഗിച്ചാൽ… | Navya Nair Weight Loss Journey

Navya Nair Weight Loss Journey : ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നവ്യ നായർ. മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളും സിനിമകളുമാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്. എന്നാൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് സന്തോഷ് മേനോനെ താരം വിവാഹം കഴിച്ചതോടെ ചലച്ചിത്ര ലോകത്ത് നിന്നും താരം മാറി നിൽക്കുന്ന കാഴ്ചയായിരുന്നു പിന്നീട് മലയാളികൾ കണ്ടിരുന്നത്.

സിനിമാലോകത്ത്‌ നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാൻ താരം മറന്നിരുന്നില്ല. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ഒരുത്തീ ” എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇവർ.

Navya Nair Weight Loss Journey
Navya Nair Weight Loss Journey

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഏറെ തരംഗമായിരിക്കുന്നത്. 60 ദിവസത്തെ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിൽ ചേർന്നശേഷം തന്റെ ശരീരത്തിലും മനസ്സിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് നവ്യ തുറന്നു പറയുന്നുണ്ട്. മാത്രമല്ല ഈയൊരു പ്രോഗ്രാമിന്റെ ഭാഗമായി താൻ ശീലിച്ച ഡയറ്റ് പ്ലാനുകളെ കുറിച്ചും വർക്കൗട്ടുകളെ കുറിച്ചും പ്രേക്ഷകരോട് താരം വെളിപ്പെടുത്തുന്നുണ്ട്.

എടിപി എന്ന ഡയറ്റ് പ്ലാൻ ഉപയോഗിച്ചുകൊണ്ട് തന്റെ ഭക്ഷണ ക്രമത്തിൽ വലിയ മാറ്റങ്ങളായിരുന്നു ഇവർ കൊണ്ടുവന്നിരുന്നത്. ഒരു ദിവസം മുന്നേ വെള്ളത്തിൽ കുതിർത്തു വച്ച ബദാമും ഉണക്കമുന്തിരിയും ഈന്തപ്പഴവും ഒരു കപ്പ് പാലിൽ ചേർത്തുള്ള ഡ്രിങ്കാണ് താൻ അതിരാവിലെ ഉപയോഗിക്കുന്നത്. തുടർന്ന് വാം അപ് ചെയ്തതിനുശേഷം ജമ്പിങ് ജാക്സും ഡംബൽസ് ഉപയോഗിച്ചുകൊണ്ടുള്ള വർക്കൊട്ടും താൻ ചെയ്യാറുണ്ടായിരുന്നു എന്ന് നവ്യ വീഡിയോയിലൂടെ പറയുന്നുണ്ട്. മാത്രമല്ല നമ്മൾ എന്ത് കഴിക്കുന്നതിനു മുമ്പും നമ്മുടെ ട്രെയിനറിന് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമായിരുന്നു എന്നും നവ്യ പറയുന്നുണ്ട്.