തായ്ലാൻഡിൽ മതിമറന്നുല്ലസിച്ച് നയൻസ് – വിക്കി ദമ്പതികൾ; തന്റെ പ്രിയതമയുടെ പുതിയ ചിത്രം പങ്കുവച്ച് വിഗ്നേഷ്… | Nayan Wikki Honeymoon
Nayan Wikki Honeymoon : സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നാകെ ഉറ്റുനോക്കിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നല്ലോ നയൻതാരയുടേയും വിഘ്നേഷ് ശിവന്റെയും വിവാഹ ചടങ്ങുകൾ. ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന ഒത്തുചേരലായിരുന്നു ഇത് എന്നതിനാൽ തന്നെ വിവാഹത്തിന്റെ മുമ്പും ശേഷവും ഇവരുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിവാഹ ചടങ്ങുകൾക്ക് ശേഷം തായ്ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഈ താരദമ്പതികൾ ഇപ്പോൾ.
തായ്ലൻഡിലെ പ്രശസ്തമായ അത്യാഡംബര ഹോട്ടലുകളിൽ ഒന്നായ ദി സിയം എന്ന ഹോട്ടൽ ആണ് ഇരുവരും മധുവിധു ആഘോഷത്തിനായി തെരഞ്ഞെടുത്തിരുന്നത്. മാത്രമല്ല നയൻതാര സമൂഹ മാധ്യമങ്ങളിൽ അത്ര തന്നെ സജീവമല്ലാത്തതിനാൽ ആരാധകർ ഏറെ കാത്തിരുന്ന ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളും പ്രണയാർദ്രമായ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും പലപ്പോഴും വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല ഇത്തരം ചിത്രങ്ങളും റീൽസ് വീഡിയോകളും നിമിഷനേരം കൊണ്ടു തന്നെ ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്.
എന്നാൽ ഇപ്പോഴിതാ, വിഘ്നേഷ് പങ്കുവെച്ച നയൻതാരയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നയൻതാരയെ വിക്കി ചിത്രത്തിൽ പകർത്താൻ ശ്രമിക്കുമ്പോൾ, തന്റെ പ്രിയതമനെ തിരിച്ചും ക്യാമറയിൽ പകർത്തുന്ന നയൻതാരയുടെ ഒരു ചിത്രമായിരുന്നു വിഘ്നേഷ് ശിവൻ പങ്കുവെച്ചിരുന്നത്.” എന്നെ ക്ലിക്ക് ചെയ്യുമ്പോൾ ഞാനും ക്ലിക്ക് ചെയ്യുന്നു ” എന്ന അടിക്കുറിപ്പിൽ പങ്കുവച്ച ഈ ഒരു ചിത്രത്തിൽ ജീൻസും വൈറ്റ് ടോപ്പും ധരിച്ചുകൊണ്ട് ഗ്ലാമറസ് ലുക്കിലാണ് നയൻതാരയെ കാണാൻ സാധിക്കുന്നത്.
ഈയൊരു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറിയതോടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. നീണ്ട വർഷത്തെ പ്രണയ കാലത്തിനു ശേഷവും ആരാധകരുടെ കാത്തിരിപ്പിന് ശേഷവും ജൂൺ 9ന് ആയിരുന്നു മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്. ബോളിവുഡിലെയും സൗത്ത് ഇന്ത്യൻ സിനിമാലോകത്തെയും പ്രമുഖർ പങ്കെടുത്ത ഈയൊരു ചടങ്ങും ഇരുവരുടെയും വിവാഹ ചിത്രങ്ങളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുകയും ചെയ്തിരുന്നു.