ആരാധകരുടെ പഴയ കുട്ടി താരമല്ല ഇപ്പോൾ നയൻതാര സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Nayanthara Chakravarthy Latest Look Goes Viral News Malayalam
Nayanthara Chakravarthy Latest Look Goes Viral News Malayalam : ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ കൂടിയേറിയ താരമാണ് നയൻതാര ചക്രവർത്തി. കുസൃതി കാട്ടി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പഠനത്തിനായി സിനിമയിൽ നിന്നും തൽക്കാലത്തേക്ക് വിട പറഞ്ഞെങ്കിലും ഇപ്പോഴും താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. നയൻതാര പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. റോസ് കളർ ഫ്രോക്കിൽ അതീവ സുന്ദരിയായാണ് നയൻതാര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിതാരത്തിന്റെ മനോഹര ചിത്രങ്ങൽ പകർത്തിയിരിക്കുന്നത് സെലിബ്രറ്റി ഫോട്ടോഗ്രാഫറായ അരുൺ പയ്യടിമീത്തനാണ്.
ബെെഹാൻഡിനാലാണ് താരത്തിന്റെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സിംപിൾ ആന്റ് എലഗന്റ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. മനോഹരമായ ചിത്രങ്ങൾ നയൻതാര തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. മേക്കപ്പ് ചെയ്തിരിക്കുന്നത് എസ്യുവി ബ്രെെഡൽ മേക്കപ്പാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബേബി നയൻതാര സിനിമയിലേയ്ക്ക് ആരങ്ങേറ്റം കുറിച്ചത്.
പീന്നിട് നിരവധി ചിത്രത്തിന്റെ ഭാഗമായ താരം അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. സിനിമയിൽ സജിവമല്ലെങ്കിലും താരത്തിന് സോഷ്യൽ മീഡിയകളിൽ ഒട്ടേറെ ആരാധകർ ഉണ്ട്. 2016 വരെയുള്ള കാലഘട്ടത്തിൽ ബാലതാരമായി അഭിനയിച്ച ബേബി നയൻതാര ആറ് പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.