താര തിളക്കത്തിൽ നിളങ്ക മോൾടെ ബർത്ത് ഡേ ആഘോഷം!! പിറന്നാൾ പാർട്ടിയിൽ താരമായി കുഞ്ചാക്കോ ബോബനും പെപ്പെയും; കളർഫുൾ ആഘോഷം വൈറൽ… | Neerav Madhav Baby Nilanka Birthday Celebration Malayalam

Neerav Madhav Baby Nilanka Birthday Celebration Malayalam:വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നീരജ് മാധവ്. ഒരു സിനിമാ നടൻ മാത്രമല്ല നല്ലൊരു ഡാൻസറും, റാപ്പ് ക്രിയേറ്ററും കൂടിയാണ് താരം. നീരജ് മാധവന്റെ ഓരോ വീഡിയോകൾക്കായും പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളിലും വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് ഒളിഞ്ഞിരിപ്പുണ്ടാകും. മലയാള സിനിമകളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

തന്റെ ആരാധകരെ തന്നോട് ചേർത്തുനിർത്തുന്ന ഒരു വ്യക്തി കൂടിയാണ് നീരജ്. യുവ സിനിമാ നടന്മാരിൽ പ്രമുഖനാണ് ഇദ്ദേഹം. സൺ പ്രൈം വെബ് സീരീസിലെ ദി ഫാമിലി മാൻ എന്ന  ചിത്രത്തിലെ മൂസ റഹ്മാൻ എന്ന കഥാപാത്രത്തിലൂടെയാണ് നീരജ് ഏറെ ശ്രദ്ധിക്കപ്പെട്ടത് .ദൃശ്യം, 1983, സപ്തമശ്രീ തസ്‌കര, ഒരു വടക്കൻ സെൽഫി, അടി കപ്യാരെ കൂട്ടമണി, ഒരു മെക്‌സിക്കൻ അപാരത (2017), വെണ്ടു തനിന്താ 202 എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറിയിരുന്നു . ഇപ്പോഴിതാ താരം പങ്കുവെക്കുന്ന മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2018 ലാണ് താരം വിവാഹിതനാകുന്നത്. ദീപ്തി ജനാർദ്ദനാണ് താരത്തിന്റെ ഭാര്യ.

Neerav Madhav Baby Nilanka Birthday Celebration Malayalam

ഇവർക്ക് ഒരു മകളാണ്.ഇപ്പോഴിതാ കുഞ്ഞിന്റെ പിറന്നാൾ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മകൾക്ക് രണ്ട് വയസ്സ് പൂർത്തിയായിരിക്കുകയാണ് എന്ന വിശേഷമാണ് താരം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.നിലങ്ക എന്നാണ് മകളുടെ പേര്. ദീപ്തി കുഞ്ഞിനെയും എടുത്തുകൊണ്ട് ബർത്ത് ഡേ സെലിബ്രേഷൻ മുന്നിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദീപ്തിക്കൊപ്പം നീരജ് മാധവും കുടുംബവും ഉണ്ട്.

കുഞ്ചാക്കോ ബോബൻ ഒപ്പം ഉള്ള ചിത്രവും, ഷൈൻ നിഗത്തിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ഉണ്ട്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് കുഞ്ഞു നിലയുടെ പിറന്നാളിന് ഒത്തു ചേർന്നിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കുഞ്ഞിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിക്കുകയും ചെയ്തിട്ടുണ്ട്.Glimpses form Nilanka’s 2nd b’day celebration! Thanks to each and everyone who came and graced the occasion, you made the day all more special.

Rate this post