സംശുദ്ധമായ നെല്ലിക്ക ലേഹ്യം എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം…

നെല്ലിക്ക വൈറ്റമിന്‍ സിയുടേയും ധാരാളം പോഷകങ്ങളുടേയും കലവറയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകവുമാണ്. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍, ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക. കുട്ടികളുടെ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരം. ഇത് വയറ്റിലെ ആസിഡ് തോതു ക്രമപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്. ഭക്ഷണം ശരീരം നല്ലപോലെ ആഗിരണം ചെയ്യാനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുമെല്ലാം ഇത് നല്ലതാണ്.

കുട്ടികളുടെ ശാരീരിക, ബുദ്ധി വളര്‍ച്ചയ്ക്കു സഹായിക്കുമെന്നു പറഞ്ഞു വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളും എനര്‍ജി ഡ്രിങ്കുകളുമൊന്നും ചില്ലറയല്ല. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാണ്. വലിയ വില കൊടുത്തു വാങ്ങിച്ചാലും ഗുണം ലഭിയ്ക്കണമെന്നില്ല. പോരാത്തതിന് കൃത്രിമ നിറവും മധുരവുമെല്ലാം കലര്‍ത്തി വാങ്ങുന്നത്.

കുട്ടികളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ആയുര്‍വേദ രീതിയില്‍ തയ്യാറാക്കാവുന്ന പല മരുന്നുകളുമുണ്ട്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയാല്‍ കുട്ടിയ്ക്ക ഇതു ദോഷം വരുത്തുമോയെന്ന പേടിയും വേണ്ട. ഇത്തരത്തില്‍ തയ്യാറാക്കാവുന്ന ആയുര്‍വേദ ലേഹ്യത്തിന്റെ ചേരുവകളും തയ്യാറാക്കുന്ന രീതിയും ഗുണങ്ങളുമെല്ലാം അറിയൂ. നെല്ലിക്കയാണ് ഈ ലേഹ്യത്തിലെ പ്രധാന ചേരുവ. കുട്ടികള്‍ക്കായുള്ള ച്യവന പ്രാശം എന്ന ഇതില്‍ ശര്‍ക്കര, നെയ്യ് എന്നിവയും ചേര്‍ക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. COOK with SOPHY

Comments are closed.