വീണ്ടും ഞെട്ടിച്ചുകൊണ്ട് പുതിയ മേക്കോവറുമായി എസ്തർ അനിൽ 🔥🔥

ബാലതാരമായി മലയാളസിനിമയിൽ തിളങ്ങിയ നടിയാണ് എസ്തർ അനിൽ. ദൃശ്യം സിനിമകളിൽ മോഹൻലാലിന്റേയും മീനയുടെയും ഇളയമകൾ അനുമോൾ ആയി വേഷമിട്ടാണ് എസ്തർ ശ്രദ്ധേയയാവുന്നത്. ടി.വി. ഷോ അവതാരകയായും എസ്തർ ശ്രദ്ധ നേടിയിട്ടുണ്ട്. നല്ലവൻ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് എസ്‍തർ വെള്ളിത്തിരയിലെത്തുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് മേക്കോവറിൽ പ്രത്യക്ഷപ്പെടുകയാണ് എസ്തർ. എസ്‍തർ അനിൽ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്‍തിരിക്കുന്നത്. എസ്‍തർ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അന്നത്തെ ബാലതാരം ഇന്നൊരു സുന്ദരിക്കുട്ടിയാണ്. ബാലതാരമായി വന്ന എസ്തർ ഇപ്പോൾ നായികയായും തിളങ്ങുകയാണ്. ഷെയ്ൻ നിഗം നായകനായ ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ നായികയായി മാറുന്നത്.

താരത്തിന് പിന്നാലെ സഹോദരന്‍ എറിനും സിനിമയിലെത്തിയിരുന്നു. ജാക്ക് ആന്റ് ജില്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജൂ വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തിലെത്തുന്നത്.