വളരുന്നതിന് അനുസരിച്ച് പേർളിക്ക് കിടിലൻ പണികളുമായി നിള ബേബി; കുസൃതി നിറഞ്ഞ വീഡിയോ പങ്കുവെച്ച് താരം… | Nila Baby Fun

മലയാള സിനിമാ- ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളിൽ ഒരാളാണല്ലോ പേളിയും ശ്രീനീഷും. അഭിനേത്രിയായും അവതാരകയായും തന്റെ കരിയർ ആരംഭിച്ച താരം അഭിനയത്തെക്കാൾ ഉപരി തന്റെതായ രീതിയിലുള്ള അവതരണ ശൈലിയിലൂടെയാണ് നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. മാത്രമല്ല ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്ന ഇവർ, ബിഗ് ബോസ് ഹൗസിൽ നിന്ന് തന്നെ തന്റെ ജീവിത നായകനായി ശ്രീനിഷിനെ തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളായി മാറിയ ഇവരുടെ ഏതൊരു കൊച്ചു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല മകൾ നില ബേബി കൂടി ഇവരുടെ ജീവിതത്തിലേക്ക് എത്തിയതോടെ തങ്ങൾക്കിടയിലെ കുസൃതികളും വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ പേളി മണി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കൊച്ചു വീഡിയോയാണ് പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായി മാറിയിട്ടുള്ളത്.

Nila Baby Fun
Nila Baby Fun

സ്വന്തം കാലിൽ പിച്ച വെച്ച് നടക്കാൻ തുടങ്ങിയ നില ബേബിക്ക് ഭക്ഷണം കൊടുക്കാൻ കഷ്ടപ്പെടുന്ന അമ്മ പേളിയെ വീഡിയോയിൽ കാണാവുന്നതാണ്. ഒരു സ്ഥലത്തിരുന്നു കൊണ്ട് ഭക്ഷണം കൊടുക്കുമ്പോൾ നില ബേബി വേഗം അവിടെ നിന്നും നടന്നുപോകുന്നതും തുടർന്ന് തന്റെ കുഞ്ഞിന് പിന്നാലെ ഓടുന്ന പേളിയെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. “നില നടക്കാൻ തുടങ്ങിയത് നല്ല കാര്യം… എന്നാൽ ഇപ്പോൾ ഞാനും കൂടുതൽ നടക്കാൻ തുടങ്ങിയിരിക്കുന്നു.

നില : ഞാൻ ഓടുമ്പോൾ മമ്മിയും കൂടെ ഓടട്ടെ” എന്ന ക്യാപ്ഷനിലാണ് രസകരമായ ഈ ഒരു വീഡിയോ താരം പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല ഈ ദൃശ്യങ്ങൾ ക്ഷമയോടെ ഇരുന്നു പകർത്തിയത് ശ്രീനീഷ് ആണ് എന്നും പേർളി വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു വീഡിയോ ഏറെ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് രസകരമായ മറുപടികളുമായി എത്തുന്നത്.