പാട്ട് പാടി പേളി🎤 തുള്ളികളിച്ച് നിലമോൾ💃🏻💃🏻 ആഘോഷത്തിമർപ്പിൽ ജന്മദിനാഘോഷം😍🥰

മലയാളം സിനിമാ – ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചില താര കുടുംബങ്ങളിൽ ഒന്നാണ് പേളി മാണിയും കുടുംബവും. ഒരു അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ പേളി മാണിക്ക് സാധിച്ചിരുന്നു.

ദുൽഖർ നായകനായി 2013 ൽ പുറത്തിറങ്ങിയ ” നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന ചിത്രത്തിലൂടെയാണ് പേളി അഭിനയലോകത്ത് എത്തുന്നതെങ്കിലും പിന്നീട് ഏതൊരു യുവ താരത്തിനും ലഭിക്കാത്ത രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ശേഷം ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും തിളങ്ങിയതോടെ തന്റെ സരസമായ രീതിയിലുള്ള അവതരണവും സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ. മാത്രമല്ല മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി പേളി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു.

ബിഗ് ബോസിനുള്ളിൽ പൂവിട്ട പ്രണയം തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുമ്പോൾ പേളിയും ശ്രിനിഷുമായുള്ള ഈയൊരു വിവാഹവാർത്ത ആരാധകർ ഏറെ ആഘോഷത്തോടെയായിരുന്നു കൊണ്ടാടിയിരുന്നത്. വിവാഹശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവർക്കും താരപരിവേഷം തന്നെയായിരുന്നു ആരാധകർ കൊടുത്തിരുന്നത്. മാത്രമല്ല ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി കുഞ്ഞു നിലയും കൂടി എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രിയ താര കുടുംബങ്ങളിൽ ഒന്നായി പേർളിഷ് ദമ്പതികൾ മാറുകയായിരുന്നു. തന്റെ യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം വഴിയും കുഞ്ഞു നിളയുടെ വിശേഷങ്ങളും കുസൃതികളും പേർളി പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ നിമിഷനേരം കൊണ്ട് ഇത്തരം വീഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം നില മോളുടെ

ഒന്നാം ജന്മദിനാഘോഷത്തിന് നിരവധി ആരാധകരായിരുന്നു ആശംസകളും പ്രാർത്ഥനകളുമായും എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ, ഈയൊരു ബർത്ത് ഡേ പാർട്ടിക്കിടെ പകർത്തിയ രസകരമായ ചില വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ബർത്ത് ഡേ പാർട്ടിയിൽ വച്ച് അമ്മയായ പേളി ഗാനമാലപിക്കുന്നതും, ശ്രീനിക്കും കുഞ്ഞിനുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും, ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് കേക്ക് മുറിക്കുന്നതും, പാട്ടിനൊപ്പം കുഞ്ഞു നില തുള്ളി ചാടുന്നതുമുൾപ്പെട്ട ഈയൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.