നിലവിളക്ക് എങ്ങനെ.. എപ്പോൾ കത്തിക്കണം..

നിലവിളക്കിന്‍റെ അടിഭാഗം ബ്രഹ്മാവിനേയും തണ്ട് വിഷ്ണുവിനേയും മുകൾഭാഗം ശിവനേയുമാണ് സൂചിപ്പിക്കുന്നത്. നിലവിളക്കിന്‍റെ നാളം ലക്ഷ്മീദേവിയേയും പ്രകാശം സരസ്വതിദേവിയേയും നാളത്തിലെ ചൂട് പാർവ്വതി ദേവിയേയും സൂചിപ്പിക്കുന്നു. അതായത് എല്ലാ ദേവതകളുടേയും സാന്നിധ്യം നിറയുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് തെളിയിക്കുമ്പോൾ മനശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമായും വേണം.

രാവിലെയാണെങ്കില്‍ കിഴക്കോട്ട്‌ രണ്ട്‌ തിരി ചേര്‍ത്ത്‌ ഒരു തീനാളം കത്തിച്ചാലും മതി. സന്ധ്യക്കാണെങ്കില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ തീനാളം തെളിയിക്കണം. വിശേഷകാര്യങ്ങള്‍ക്ക്‌ അഞ്ച്‌ തിരിയിട്ട്‌ കത്തിക്കണം. ദീപം കെടുത്തുന്നതിലാണ്‌ പലപ്പോഴും തെറ്റുപറ്റുന്നത്‌. ചിലര്‍ കൈകൊണ്ടടിച്ചോ ഊതിയോ വിളക്ക് കെടുത്തും. മറ്റു ചിലര്‍ പൂവ്‌ കൊണ്ട്‌ അണയ്‌ക്കും. ഇത്‌ രണ്ടും പാടില്ല. പൂവ്‌ മഹാലക്ഷ്‌മിയാണ്‌. പൂവ്‌ കൊണ്ട്‌ കെടുത്തുമ്പോള്‍ പൂവ്‌ തികത്താന്‍ ഇടവരും. അതിനാല്‍ ദേവികോപം ഉണ്ടാകും.

ചിലരാകട്ടെ വിളക്ക്‌ കത്തിച്ചതിന്‌ ശേഷം ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കുകയേയില്ല. പിന്നീട്‌ വിളക്ക്‌ കരിഞ്ഞ്‌ താനേ അണയുകയാവും ചെയ്യുക. അത്‌ മൂലം അത്രയും ദേവതകളുടെ ശാപമുണ്ടാകും. ദീപമായ മഹാദേവനെ മഹാമായ ആയ എണ്ണയിലേക്ക്‌ വലിച്ചിട്ട്‌ അണയ്‌ക്കണം. ഈ ബാക്കി വരുന്ന എണ്ണ മാറ്റിവച്ച്‌ വീണ്ടും ഉപയോഗിക്കാം. കത്തിയ തിരി വീണ്ടും ഉപയോഗിക്കരുത്‌.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealthEasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.