നിലവിളക്കു കത്തിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ മരണം…!

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക്. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും തണ്ട് വിഷ്ണുഭഗവാനേയും മുകള്‍ഭാഗം ശിവനേയും ആണ് കണക്കാക്കുന്നത് എന്നാണ് വിശ്വാസം. പല വീടുകളിലും സന്ധ്യാസമയത്തു മാത്രം വിളക്കുകൊളുത്തുന്നതാണ് പതിവ്. ആദിത്യ ദേവനെ വണങ്ങുന്നതിനാണ് നിലവിളക്കു കൊളുത്തുന്നത്. അതിനാൽ സൂര്യോദയത്തിലും അസ്തമയസമയത്തും നിലവിളക്ക് കൊളുത്തേണ്ടതുണ്ട്.

വെറുതേ വിളക്ക് കത്തിച്ചതു കൊണ്ട് കാര്യമില്ല. പലപ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ വേണം വിളക്ക് കത്തിക്കാന്‍. ഇത്തരത്തില്‍ ശ്രദ്ധിച്ച്‌ വിളക്ക് കത്തിച്ചാല്‍ മാത്രമേ ഐശ്വര്യവും സമ്ബത്തും വീടിന്റെ പടി കയറി വരുകയുള്ളൂ. എപ്പോഴും കുളിച്ച്‌ ശുദ്ധമായി മാത്രമേ വിളക്ക് കത്തിക്കാന്‍ പാടുകയുള്ളൂ. രാവിലെയാണെങ്കില്‍ കിഴക്കോട്ട്‌ രണ്ട്‌ തിരി ചേര്‍ത്ത്‌ ഒരു തീനാളം കത്തിച്ചാലും മതി. സന്ധ്യക്കാണെങ്കില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ തീനാളം തെളിയിക്കണം. വിശേഷകാര്യങ്ങള്‍ക്ക്‌ അഞ്ച്‌ തിരിയിട്ട്‌ കത്തിക്കണം.

നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…! ഹൈന്ദവ വിശ്വാസ പ്രകാരം ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവരുടെ വീടുകളിൽ നിലവിളക്ക് കത്തിക്കലും നാമജപവും സാദാരണമാണ്. മാത്രവുമല്ല ഏതൊരു ചടങ്ങിനും നിലവിളക്കു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അഗ്നിയെ സാക്ഷി നിർത്തി ചെയ്യുന്നു എന്നതാണ് ഇതിലെ വിശ്വാസം… ഒരിക്കലും തിരി കെടുത്തുമ്ബോള്‍ ഊതിക്കെടുത്തരുത്. ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷം നല്‍കുന്ന ഒന്നാണ്. മാത്രമല്ല കരിന്തിരിയായി എരിയുന്നതും നല്ലതല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Asia Live TV

Comments are closed.