നിത്യ വഴുതന തൊടിയിലെ അത്ഭുതം…

എന്നും കായ് തരുന്ന നിത്യ വഴുതന പുതുതലമുറയ്ക്ക് ഏറെ പരിചിതമായ പച്ചക്കറി ചെടിയാണ്. ഗ്രാമ്പുവിന്റെ ആകൃതിയിലുള്ള കായ്കളുള്ള ഈ ചെടിക്ക് വഴുതനയുടെ പേര് ഉണ്ടെങ്കിലും വഴുതനയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മിക്ക വീടുകളിലും നിത്യവഴുതന വേലിയില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത് കാണാം.

അലങ്കാരത്തിനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യ വഴുതന. ഒരു ചെടിയുണ്ടെങ്കിൽ ദിവസവും കറിക്കുള്ള കായ്കൾ ലഭിക്കുമെന്നതുകൊണ്ടാണ് നിത്യവഴുതന എന്ന പേര് വന്നത്. അധികം പരിചരണം ആവശ്യമില്ലാതെ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ്.

നമ്മുടെ പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാത്ത ഈ ചെടിയ്ക്ക്‌ രോഗ കിടബാധയും വളരെ കുറവാണ്. നമ്മൾ നാട്ടി കൊടുക്കുന്ന ചെറു കമ്പുകളിലും വേലി പടപ്പിലും വളരെ എളുപ്പത്തില്‍ പടര്‍ന്നു പന്തലിക്കും. നട്ടു ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം എന്നതാണ് ഇതിന്റെ പ്രതേകത. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്. ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതന പോഷകങ്ങളുടെ കലവറയാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.