
അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളേ.!! സുരേശേട്ടനും സുമലത ടീച്ചറും വിവാഹിതരാകുന്നു.!? സുരേശേട്ടന്റെ കെയറിങ്ങും സുമലത ടീച്ചർടെ സ്ലോ സ്റ്റഡി വിൻ ദെ റേസും ഇനി ജീവിതത്തിൽ.!! | Nna Thaan Case Kodu Suresh And Sumalatha Teacher Save The Date Viral Malayalam
Nna Thaan Case Kodu Suresh And Sumalatha Teacher Save The Date Viral Malayalam : ഇന്ന് നിരവധി സേവ് ദ ഡേറ്റ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമതാരങ്ങളും സീരിയൽ താരങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സജീവമായവരെല്ലാം തങ്ങളുടെ സേവ് ദ ഡേറ്റ് വീഡിയോയുമായി സൈബർ ലോകത്ത് പ്രത്യക്ഷപ്പെടുമ്പോൾ വേറിട്ട ഒരു സേവ് ദ ഡേറ്റ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിനേതാവായ രാജേഷ് മാധവനും ചിത്ര നായരും.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായ കുഞ്ചാക്കോ ബോബൻ നായകനായ എന്ന താൻ കേസ് കൊട് സിനിമയിലെ പ്രധാന സീനുകളിൽ ഒന്നായി എല്ലാവരും ഇഷ്ടപ്പെട്ടത് കോടതിക്കുള്ളിൽ തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞ സുമല ടീച്ചറും സുരേഷും ആയിരുന്നു പ്രേക്ഷകരെ ഒരുപാട് പൊട്ടി ചിരിപ്പിച്ച ഇരുവരും ആയിരം കണ്ണുമായി എന്ന ഗാനം പാടി വളരെ പെട്ടെന്ന് സിനിമ ആസ്വാദകരുടെ ഇടനെഞ്ചിൽ ചേക്കേറി. കാസ്റ്റിംഗ് ഡയറക്ടർ ആയ രാജേഷ് മാധവനും അധ്യാപികയും നർത്തകിയും ആയ ചിത്രാ നായരും ആണ് ഇതിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കി തീർത്തത്.

ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള മറ്റൊരു നൃത്ത വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു സിനിമയുടെയോ വെബ് സീരീസിന്റെയോ ഭാഗമാണെന്ന് തോന്നിക്കത്തക്ക തരത്തിലുള്ള വീഡിയോയാണ് താരങ്ങൾ പങ്കിട്ടിരിക്കുന്നത് വളരെ വ്യത്യസ്തമായ വസ്ത്രങ്ങൾ അണിഞ്ഞ് പാട്ടിനൊത്ത് നൃത്തം ചെയ്ത ഇരുവരും തങ്ങളുടെ പ്രണയം മറ്റുള്ളവരെ അറിയിച്ചിരിക്കുകയാണ്. രാജേഷ് മാധവൻ ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇട്‌സ് ഒഫീഷ്യൽ എന്ന അടിക്കുറിപ്പോടെയാണ് തങ്ങളുടെ സേവ് ദ ഡേ വീഡിയോ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാനം ആണ് മെയ് 28 എന്ന് കാണിക്കുന്നത്. എന്നാൽ ഈ സേവ് ദ ഡേറ്റ് വീഡിയോ യഥാർത്ഥത്തിൽ ഉള്ളതാണോ മറ്റേതെങ്കിലും സിനിമയുടെ ഭാഗമാണോ എന്നത് ഇതുവരെ വ്യക്തമല്ല. സുരേഷിന്റെയും സുമലത ടീച്ചറുടെയും പ്രണയകഥ മാത്രം എടുത്ത് രതീഷ് പൊതുവാൾ പുതിയൊരു ചിത്രം ഒരുക്കുന്നു എന്ന വാർത്ത നാളുകൾക്കു മുൻപ് പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ഒരു വീഡിയോയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.