ഇതൊക്കെയാണ് ഡാൻസ്..!!😍👌 നൂറിൻ – നിരഞ്ജന ക്ലാസിക്കൽ ഡാൻസ് കണ്ട് വാ പൊളിച്ച് ആരാധകർ…💃🔥 | Noorin Shereef Niranjana Anoop

Noorin Shereef Niranjana Anoop : മലയാളം സിനിമാപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടിമാരായ നൂറിൻ ഷെരീഫും നിരഞ്ജന അനൂപും. വേറിട്ട കഥാപാത്രങ്ങളിലൂടെ തങ്ങളുടെ അഭിനയപ്രതിഭ തെളിയിച്ച ഇരുവരെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. മോഡേൺ കഥാപാത്രങ്ങൾ പോലെ തന്നെ നാടൻ പെൺകുട്ടിയുടെ പരിവേഷവും തനിക്ക് ചേരുമെന്ന് നൂറിൻ തെളിയിച്ചിട്ടുണ്ട്. ന്യൂ ജനറേഷൻ എന്നോ ഫാമിലി ചിത്രങ്ങളെന്നോ വേർതിരിവില്ലാതെ എല്ലാത്തരം സിനിമകളുടെയും രുചിക്കൂട്ടുകൾക്ക് ചേർന്നുനിൽക്കുന്ന നടിയാണ് നിരഞ്ജന.

സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഇവരുടെ ഒരു ഡാൻസ് റീലാണ്. ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ തന്നെ പങ്കുവെച്ച ഡാൻസ് വീഡിയോ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ക്‌ളാസിക്കൽ ഡാൻസിൽ അത്ഭുതം തീർത്തുകൊണ്ടുള്ള നൂറിന്റെയും നിരഞ്ജനയുടെയും കലാമികവിന് നൂറിൽ നൂറ് മാർക്ക് നൽകുകയാണ് മലയാളികൾ. സോഷ്യൽ മീഡിയയിൽ ഞൊടിയിടയിൽ വൈറലായ ക്‌ളാസിക്കൽ ഡാൻസ് വീഡിയോ അതിന്റെ സന്ദേശം കൊണ്ട് കൂടി പ്രസക്തമാവുകയായിരുന്നു.

കേവലമൊരു നൃത്തച്ചുവട് എന്നതിനപ്പുറം വലിയൊരു കാഴ്ചപ്പാട് മറ്റുള്ളവരിലേക്കെത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇവർ നടത്തിയത്. ‘എല്ലാ കലയും ദൈവത്തിന്റെ വരദാനമാണ്. അതിന് ജാതിയോ മതമോ ഇല്ല. ഏതൊരു കലാരൂപവും ഹിന്ദുവിന്റെയെന്നോ ക്രിസ്ത്യന്റെയെന്നോ മുസ്‌ലീമിന്റെയെന്നോ അവകാശപ്പെടുന്നത് തെറ്റ്. കലയ്ക്ക് ജാതിയും മതവും മാത്രമല്ല വർണ്ണവും വർഗ്ഗവുമില്ല. അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലുമെല്ലാം വിശ്വാസമാണ് നമ്മെ അങ്ങോട് നയിക്കുന്നത്.

എല്ലാം ഒരേ ശക്തിയാണ്. അതെല്ലാം വേവ്വേറെ ശക്തികൾ എന്ന് നിർവചിക്കുന്നത് തെറ്റാണ്. കലാകാരന്മാരും എല്ലാവരും ഒന്ന് തന്നെയാണ്. അവിടെ വേർതിരിവിന്റെ ആവശ്യമില്ല. ജാതിയും മതവുമൊന്നും കലയുമായി ചേർത്തുവെച്ച് പറയരുത്”. ഡാൻസ് റീലിനൊപ്പം നൂറിൻ കുറിച്ച വാക്കുകൾ വൈറലായിട്ടുണ്ട്. കലയെ ജാതിവൽക്കരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഏറെ പ്രധാനപ്പെട്ടത് തന്നെ എന്ന് ഇതിനോടകം തന്നെ പലരും കമന്റ് ചെയ്തുകഴിഞ്ഞു.