വെള്ള ചുരിദാറിൽ മാലാഖയെ പോലെ മലയാളികളുടെ പ്രിയ താരം നൈല ഉഷ. വൈറലായി ചിത്രങ്ങൾ… | Nyla Usha In White Churidar Goes Viral News Malayalam

Nyla Usha In White Churidar Goes Viral News Malayalam : നടിയായും ആർ ജെ ആയും മോഡലായും ഒരുപോലെ തിളങ്ങുന്ന താരമാണ് നൈല ഉഷ. കുറച്ച് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം തന്നെയാണ് നൈല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നൈല സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന റീൽസ് വീഡിയോകളും ചിത്രങ്ങളും എല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും താരം ഏറ്റവും അടുത്ത് അഭിനയിച്ച സിനിമയാണ് പാപ്പൻ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ നൈല ധരിച്ച വെള്ള ചുരിദാർ ആരാധകർ ശ്രദ്ധിച്ചിരുന്നു. അ ഡ്രസ്സിൽ ഉള്ള ചിത്രങ്ങളാണ് താരം ആരാധനയ്ക്കായി പങ്കുവെച്ചിട്ടുള്ളത്. വെള്ള ചുരിദാറിൽ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിമ്പിൾ വൈറ്റ് ചുരിദാറിൽ ചെറിയ ഹാൻഡ് എംബ്രോയ്ഡറി വർക്ക് ആണ് നൽകിയിരിക്കുന്നത്.പഫ് സ്ലീവാണ് ചുരിദാറിന് നൽകിരിക്കുന്നത്. ബ്ലിസ് എന്ന അടിക്കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മിലെൻ ഡിസൈനർസാണ് നൈലയുടെ മനോഹരമായ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

നൈലയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്റെ പ്രമോഷനു വേണ്ടി ഡിസൈൻ ചെയ്ത ഡ്രസ്സ് ആയിരുന്നു. ചുരിദാറിൽ നൈല അതീവ സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റ്. പൊറിഞ്ചു മറിയം ജോസ് എന്ന ജോജു ചിത്രത്തിലൂടെയാണ് നൈല ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. നൈലയുടെ പുതുതായി ഇറങ്ങിയ സിനിമാ വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം സമുഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.