ബിഗ്ഗ്‌ബോസ് എന്നെ വിളിച്ചു… പക്ഷേ ഞാൻ പോകുന്നില്ല, കാരണം ഇതാണ്.. ഒമർ ലുലുവിന്റെ വെളിപ്പെടുത്തൽ!!

ടെലിവിഷൻ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ദൃശ്യാനുഭവമാണ് ബിഗ്ഗ്‌ബോസ് ഷോ. വേവ്വേറെ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ഗ്‌ബോസ് ഷോയുടെ നാലാം വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ മലയാളികൾ. തീർത്തും അപരിചിതമായ ഒരു സാഹചര്യത്തെയാണ് ബിഗ്‌ബോസ് ഷോയിലെത്തുന്ന മത്സരാർതികൾ അതിജീവിക്കേണ്ടി വരുന്നത്.

പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുക എന്നതിനപ്പുറം വീടിനകത്തെ സമ്മർദ്ദങ്ങളെ അതിജീവിച്ച് നൂറ് ദിനങ്ങൾ തികക്കുക എന്ന ഭീകരമായ ടാസ്‌ക്കും ബിഗ്ഗ്‌ബോസ് മുന്നോട്ടുവെക്കുന്നു. ബിഗ്ഗ്‌ബോസിന്റെ നാലാം സീസണിൽ ആരൊക്കെയാകും പങ്കെടുക്കുക എന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. സിനിമാതാരങ്ങൾ മുതൽ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളുടെ വരെ പേരുകൾ പ്രെഡിക്ഷൻ ലിസ്റ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രശസ്ത സംവിധായകൻ ഒമർ ലുലുവിന്റെ പേരും സാധ്യതാപട്ടികയിൽ പലരും പറഞ്ഞുകേട്ടിരുന്നു. എന്നാൽ താൻ ഇത്തവണ ഷോയിൽ ഉണ്ടാവില്ലെന്ന് പ്രേക്ഷരോട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒമർ. പുതിയ ചലച്ചിത്രമായ പവർസ്റ്റാറിന്റെ ചിത്രീകരണം ഈ മാസം 31ന് തുടങ്ങേണ്ടതുണ്ട്,പിന്നെ മെയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട്‌ ബിഗ് ബോസിൽ പങ്കെടുക്കാന്‍ പറ്റില്ല. അതേ സമയം ബിഗ്ഗ്‌ബോസിന്റെ ഓഡിഷനിൽ വിളിച്ചതിന് അണിയറപ്രവർത്തകർക്ക് നന്ദി പറയാനും ഒമർ മറന്നില്ല. ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഒരു അടാർ ലവ് തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഒമർ.

താരം ബിഗ്ഗ്‌ബോസ്സിലെത്തിയാൽ ഗെയിമിന്റെ രൂപവും ഭാവവും അടിമുടി മാറും എന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ നടി രമ്യ പണിക്കറിന്റെ ഷോയിലെ ഇടപെടലുകളും മണിക്കുട്ടന്റെ വിജയവുമായും ബന്ധപ്പെട്ട് ഒമർ ലുലു നടത്തിയ പ്രസ്താവനകൾ ശ്രദ്ധ നേടിയിരുന്നു. സംഗീതസംവിധായകൻ ജാസി ഗിഫ്റ്റ് ബിഗ്ഗ്‌ബോസ്സിൽ എത്തുന്നു എന്ന വാർത്തയും ഇപ്പോൾ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ജാസി ഷോയിലെത്തിയാൽ ഒരു ഓളം തന്നെയാകും ഉണ്ടാവുക എന്നും ബിഗ്ഗ്‌ബോസ് ആരാധകർ കുറിക്കുന്നു. എന്താണെങ്കിലും ഞായറാഴ്ച ബിഗ്ഗ്‌ബോസ് ഷോയ്ക്ക് തുടക്കമാവുന്നതോടെ എല്ലാ സംശയങ്ങൾക്കും വിരാമമാകും.